Type Here to Get Search Results !

Bottom Ad

എസ്‌വൈഎസ് ജില്ലാ മജ്‌ലിസുന്നൂര്‍ മഹാ സംഗമത്തിന് സമാപനം


കാസര്‍കോട് (www.evisionnews.in): എസ്‌വൈ.എസ്.കാസര്‍കോട് ജില്ലാ മജ്‌ലിസുന്നൂര്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ മജ്‌ലിസുന്നൂര്‍ മഹാ സംഗമത്തിന്ന് ആത്മ നിര്‍വൃതിയോടെ മുട്ടം കുന്നില്‍ നഗര്‍ മുഹമ്മദിയ്യ ഫാറൂഖ് ജുമാമസ്ജിദ് അങ്കണത്തില്‍ സമാപനം. മഹാസമ്മേളനം ജില്ലാ ഉപാധ്യക്ഷന്‍ സികെകെ മാണിയൂറിന്റെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ യുഎം അബ്ദുറഹിമാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ ആമുഖഭാഷണം നടത്തി.

ജില്ലാ അമീര്‍ സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ മജ്‌ലിസുന്നൂര്‍ മഹാസംഗമത്തിനും സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ സമാപന കൂട്ടപ്രാര്‍ഥനക്കും നേതൃത്വം നല്‍കി. സയ്യിദ് യഹ്‌യ തങ്ങള്‍ കുമ്പോല്‍ പ്രാരംഭ പ്രാര്‍ഥനയും ഹുസൈന്‍ ദാരിമി രഞ്ചലാടി ഉല്‍ബോധനവും നടത്തി. സയ്യിദ് ഹംദുള്ള തങ്ങള്‍ മൊഗ്രാല്‍, ഫഖ്‌റുദ്ദീന്‍ ഹാജി കുനില്‍, റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, മജീദ് ദാരിമി പയ്യക്കി, വികെ മുശ്താഖ് ദാരിമി, അന്‍വര്‍ ഹുദവി, സിഎം മൊയ്തു ചെര്‍ക്കള, മുല്‍ക്കി അബ്ദുല്ല മൗലവി, മൂസ ഹാജി ബന്തിയോട്, ലണ്ടന്‍ മുഹമ്മദ് ഹാജി, റിയാസ് കരീം മൊഗ്രാല്‍, ഫോറയില്‍ മുഹമ്മദ് ആലൂര്‍, അബ്ദുല്‍ ഹമീദ് തൊട്ടി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad