Type Here to Get Search Results !

Bottom Ad

ഉബൈദിനെ മാപ്പിളപ്പാട്ട് എഴുത്തുകാരനായി പാര്‍ശ്വവല്‍ക്കരിച്ചു: സുറാബ്


കാസര്‍കോട് (www.evisionnews.in): കവി ടി ഉബൈദിനെ മാപ്പിളപ്പാട്ടെഴുത്തുകാരനായി തളച്ചിടുന്നത് അനീതിയാണെന്നും കാലത്തോടും അന്ധവിശ്വാസങ്ങളോടും കലഹിച്ച കവിയാണദ്ദേഹമെന്നും എഴുത്തുക്കാരന്‍ സുറാബ് അഭിപ്രായപ്പെട്ടു. ആര്‍ക്കും തമസ്‌ക്കരിക്കാനാവാത്തതാണ് ഉബൈദ് കവിതകള്‍. കേവലം മാപ്പിളപ്പാട്ടിന്റെ വൃത്തത്തിലൊതുക്കി പാര്‍ശ്വവല്‍ക്കരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളമാപ്പിള കലാഅക്കാദമി ജില്ലാ കമ്മിറ്റി തെരുവത്ത് ടി ഉബൈദ് സംസ്‌കാരിക കേന്ദ്രത്തില്‍ സംഘടിപിച്ച ഉബൈദ് സ്മരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിഎ അഹമ്മദ് കബീര്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ അബ്ദുല്ല പടന്ന ഭക്തിഗാനവും ഓര്‍ഗനൈസിംഗ് സെക്രട്ടറി യൂസുഫ് കട്ടത്തടുക്ക ഉബൈദ് കവിതയും ആലപിച്ചു. കവി പിഎസ് ഹമീദ് അനുസ്മരണ പ്രഭാഷണം നടത്തി.

മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായ കേരളമാപ്പിള കലാ അക്കാദമി സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാറിന് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന ചീഫ് കോര്‍ഡിനേറ്റര്‍ മുഹമ്മദലി നല്‍കി. സാഹിത്യവേദി സെക്രട്ടറി അഷ്‌റഫലി ചേരങ്കൈ, നഗരസഭാ കൗണ്‍സിലര്‍ സക്കരിയ, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, പിഇഎ റഹ്്മാന്‍ പാണത്തൂര്‍, സിഎല്‍ ഹമീദ്, മാഹിന്‍ മൊഗ്രാല്‍, ഷരീഫ് കാപ്പില്‍, മൂസാ ബാസിത്, എപി ശംസുദ്ധീന്‍, ഫാറൂഖ് ഖാസ്മി, ജലീല്‍ മുഹമ്മദ്,എരിയാല്‍ ശരീഫ്,കുഞ്ഞാമു തെരുവത്ത്, സീനിയര്‍ വൈസ് പ്രസിഡന്റ് എംഎ നജീബ് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad