Type Here to Get Search Results !

Bottom Ad

ബന്ധു നിയമനത്തില്‍ ജലീലിന് വീണ്ടും തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല


കേരളം (www.evisionnews.in): ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രി കെ.ടി ജലീല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ലോകായുക്ത ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യം കോടതി തള്ളി. ലോകായുക്താ ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിവാദ നിയമനം അപേക്ഷ ക്ഷണിക്കാതെയുള്ളതാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

തുടര്‍ന്ന് കേസ് തള്ളാന്‍ തീരുമാനിച്ചതോടെ എന്നാല്‍ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് കെടി ജലീലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു. ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്തയുടെ കണ്ടെത്തലെന്ന് കോടതി പറഞ്ഞു. ബന്ധു അല്ലായിരുന്നു എങ്കില്‍ വാദങ്ങള്‍ പരിശോധിക്കാമായിരുന്നെന്നും ലോകായുക്ത കണ്ടെത്തല്‍ ശരിയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ ജലീലിന്റെ ബന്ധു കെ.ടി അദീബിനെ ജനറല്‍ മാനേജറായി നിയമിച്ചത് തെറ്റാണെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. ബന്ധുവിനെ നിയമിക്കാന്‍ യോഗ്യതയില്‍ മാറ്റം വരുത്തിയെന്നും അതിനാല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീലിന് അര്‍ഹത ഇല്ലെന്നുമായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. ഇത് ചോദ്യം ചെയ്ത് ജലീല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി.

Post a Comment

0 Comments

Top Post Ad

Below Post Ad