Type Here to Get Search Results !

Bottom Ad

മോന്‍സണിന്റെ സിംഹാസനത്തില്‍ എ.എ റഹീം: വ്യാജചിത്രം പ്രചരിപ്പിച്ച അധ്യാപികയെ അറസ്റ്റ് ചെയ്തു


കേരളം (www.evisionnews.in): ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ കേസില്‍ സ്‌കൂള്‍ അധ്യാപകയെ അറസ്റ്റ് ചെയ്തു. സ്‌കൂള്‍ അധ്യാപികയായയ പ്രിയ വിനോദിനെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലറ സ്വദേശിനിയാണ്. ഇവരെ പിന്നീട് രണ്ടു പേരുടെ ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു.

മോന്‍സണ്‍ മാവുങ്കലുമായി അടുപ്പം ഉണ്ടെന്നു വരുത്തിത്തീര്‍ക്കുന്ന രീതിയില്‍ മോന്‍സന്റെ കൈവശത്തിലുണ്ടായിരുന്ന സിംഹാസനത്തില്‍ എ.എ റഹിം ഇരിക്കുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ചിത്രം ഈ കഴിഞ്ഞ ഒക്ടോബര്‍ ഒന്നാം തീയതി പ്രിയ വിനോദ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചിരുന്നു. ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വെഞ്ഞാറമൂട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പരാതി നല്‍കി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത പ്രിയ വിനോദിനെതിരെ തെളിവുകള്‍ സഹിതം നല്‍കി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വെഞ്ഞാറമൂട് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

പുരാവസ്തു- സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോണ്‍സന്‍ മാവുങ്കലിന്റെ സിംഹാസനത്തില്‍ എ.എ റഹിം ഇരിക്കുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ചിത്രമാണ് ഇവര്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചതെന്നാണ് പരാതി. ഇതിനെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്.

പരാതിയില്‍ കഴമ്ബുണ്ടെന്ന് മനസിലാക്കി പ്രിയ വിനോദിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. നേരത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെയും സി.പി.എം നേതാവ് എം. സ്വരാജിന്റെയും വ്യാജ ചിത്രങ്ങളും ഇത്തരത്തില്‍ പ്രചരിച്ചിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad