Type Here to Get Search Results !

Bottom Ad

അവശത അനുഭവിക്കുന്ന ജമാഅത്ത് അംഗങ്ങള്‍ക്ക് സഹായവുമായി ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്ത്


ദോഹ (www.evisionnews.in): 45 വര്‍ഷം പിന്നിടുന്ന ഖത്തര്‍ കാസര്‍ക്കോട് മുസ്ലിം ജമാഅത്ത്, പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ അവശത അനുവഭിക്കുന്ന മുന്‍ ജമാഅത്ത് അംഗങ്ങള്‍ക്ക് സാന്ത്വനം നല്‍കാനുള്ള പദ്ധതി എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം അവിഷ്‌കരിച്ചു. ജമാഅത്തിന്റെ നാല്‍പത്തഞ്ചാം വാര്‍ഷികം ഖത്തറിലുള്ള കാസര്‍കോട് നിവാസികളെ പങ്കെടുപ്പിച്ച് ജനുവരില്‍ വിപൂലമായി നടത്താനും തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കിം അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി എംപി ശാഫി ഹാജി ഉദ്ഘാടനം ചെയ്തു. യൂസുഫ് ഹൈദര്‍, അബ്ദുല്ല ത്രീസ്റ്റാര്‍, മൊയ്തീന്‍ ആദൂര്‍, ഇഖ്ബാല്‍ ആനബാഗില്‍, സാക്കിര്‍ കാപ്പി, മുഹമ്മദ് കുഞ്ഞി കടവത്ത്, നൗഫല്‍ മല്ലം, എംപി ഷഹിന്‍ പ്രസംഗിച്ചു, ട്രഷറര്‍ ഹാരിസ് ഖാസിലേന്‍ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ആദം കുഞ്ഞി സ്വാഗതവും സെക്രട്ടറി ഷഫിഖ് ചെങ്കള നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad