Type Here to Get Search Results !

Bottom Ad

മലബാര്‍ സമര സ്മൃതികള്‍ ഉണര്‍ത്തി കാസര്‍കോട് നഗരത്തില്‍ യൂത്ത് ലീഗ് പദയാത്ര


കാസര്‍കോട് (www.evisionnews.in): ചരിത്രത്തോട് നീതി പുലര്‍ത്തുക എന്ന പ്രമേയുമായി മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മറ്റി തലപ്പാടി മുതല്‍ കാലിക്കടവ് വരെ പത്ത് ബാച്ചുകളായി നടത്തുന്ന മലബാര്‍ സമര സ്മൃതി യാത്ര കാസര്‍കോട് നഗരത്തില്‍ ആവേശോജ്വലമായി. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫിന് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റഫീഖ് കേളോട്ട് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. അബ്ബാസ് ബീഗം, ലുഖ്മാന്‍ തളങ്കര, അഷ്‌റഫ് ഭെല്‍, മുത്തലിബ് പാറക്കട്ട്, കുഞ്ഞഹമ്മദ് ബെദിര പ്രസംഗിച്ചു. നൗഫല്‍ തായല്‍, ഇഖ്ബാല്‍ ഫുഡ് മാജിക്, ജലീല്‍ തുരുത്തി, അജ്മല്‍ തളങ്കര, ഹൈദര്‍ കുടുപ്പംകുഴി, അഷ്ഫാഖ് തുരുത്തി, റഫീഖ് കോളാരി, ഫിറോസ് അടുക്കത്ത്ബയല്‍, താജുദ്ദീന്‍ കന്യപ്പാടി, നവാസ് കുഞ്ചാര്‍ തുടങ്ങിയവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി. പുലിക്കുന്നില്‍ നിന്നും ആരംഭിച്ച പദയാത്ര കാസര്‍കോട് നഗരംചുറ്റി അണങ്കൂരില്‍ സമാപിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad