Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി: അഷ്‌റഫ് എടനീര്‍ വൈസ് പ്രസിഡന്റ്, ടിഡി കബീര്‍ സെക്രട്ടറിയേറ്റംഗം


കാസര്‍കോട് (www.evisionnews.in): മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ കോഴിക്കോട് ലീഗ് ഹൗസില്‍ ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്ായി കാസര്‍കോട് നിന്ന് അഷ്‌റഫ് എടനീരും സെക്രട്ടേറിയറ്റ് അംഗമായി ടിഡി കബീറും തെരഞ്ഞെടുക്കപ്പെട്ടു. എസ്.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ജില്ലാ വൈസ് പ്രസിഡന്റ് കാസര്‍കോട് സിഎച്ച് സെന്റര്‍ കോഓഡിനേറ്റര്‍, കാസര്‍കോട് മര്‍ച്ചന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്റായ അഷ്‌റഫ് മുസ്ലിം യൂത്ത് ലീഗിലും എംഎസ്എഫിലും ശാഖാ മുതല്‍ ജില്ലവരെ വിവിധ ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ഉള്‍പ്പെടെ സേവന മികവിന് വിവിധ സംഘടനകളുടെ പുരസ്‌കാരം ലഭ്യമായിട്ടുണ്ട്. യൂത്ത് ലീഗ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിരുന്ന ടിഡി കബീര്‍ നിലവില്‍ ചട്ടഞ്ചാല്‍ എംഐസി സെക്രട്ടറി, തെക്കില്‍ സിഎച്ച് സെന്റര്‍ സെക്രട്ടറി, മദ്രസ മാനേജ്‌മെന്റ് ജില്ലാ സെക്രട്ടറി എന്നീ പദവികള്‍ വഹിക്കുന്നു. എംഎസ്എഫിലൂടെയാണ് പൊതുരംഗത്തുവന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad