തൃക്കരിപ്പൂര്‍: (www.evisionnews.in) കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയത്തിനെതിരെ ഉത്തര്‍പ്രദേശിലെ ലകീംപൂര്‍ ഖേരി ജില്ലയില്‍ സമരം ചെയ്യുന്ന സമരക്കാര്‍ക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്റെ നേതൃത്വത്തില്‍ വാഹനം ഇടിച്ചുകയറ്റി പത്തോളം കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തിനെതിരെ എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്,സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീര്‍ ഇക്ബാല്‍, സെക്രെട്ടറി ആബിദ് ആറങ്ങാടി, ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, ഭാരവാഹികളായ ജാബിര്‍ തങ്കയം,സഹദ് അംഗടിമുഗര്‍, റംഷീദ് തോയ്യമ്മല്‍, സിദ്ദീഖ് മഞ്ചേശ്വരം, താഹാ തങ്ങള്‍, അഷ്‌റഫ് ബോവിക്കാനം, റഹീം പള്ളം, എജിസി ശംസാദ്, വിപിപി ഷുഹൈബ്, സൈഫുദ്ധീന്‍ തങ്ങള്‍, മഷൂദ് താലിച്ചാലം, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, മുഫാസി കോട്ട, ജംഷീര്‍ മൊഗ്രാല്‍, ഇഖ്ബാല്‍ വെള്ളിക്കോത്ത്, റാഹില്‍ പെരുമ്പട്ട നേതൃത്വം നല്‍കി.
കര്‍ഷക നരഹത്യ: എംഎസ്എഫ് പ്രതിഷേധ പ്രകടനം നടത്തി
4/
5
Oleh
evisionnews