Type Here to Get Search Results !

Bottom Ad

വധൂവരന്മാര്‍ മണ്ഡപത്തില്‍ എത്തിയത് പായസംവെക്കുന്ന ചെമ്പില്‍: ആലപ്പുഴയില്‍ വെള്ളക്കെട്ടിനിടെ വിവാഹം


കേരളം (www.evisionnews.in): സംസഥാനത്ത് മഴക്കെടുതി തുടരുന്നതിനിടെ ആലപ്പുഴയില്‍ നിന്നും കൗതുകം തോന്നിക്കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. വെള്ളക്കെട്ടിനിടയില്‍ നടന്ന ചെങ്ങന്നൂര്‍ സെഞ്ച്വറി ജീവനക്കാരായ ആകാശിന്റെയും ഐശ്വര്യയുടെയും വിവാഹ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. 

വെള്ളക്കെട്ട് രൂക്ഷമായതിനാല്‍ ഇരുവരും വിവാഹ മണ്ഡപത്തിലെത്തിയത് പായസം വെക്കുന്ന ചെമ്പിലായിരുന്നു. വിവാഹശേഷം വധൂവരന്മാര്‍ യാത്രയായതും അതേ ചെമ്പിലായിരുന്നു. ആകാശ് തകഴി സ്വദേശിയും ഐശ്വര്യ അമ്പലപ്പുഴ സ്വദേശിനിയുമാണ്. 

വെള്ളക്കെട്ടില്ലാത്ത പ്രദേശം വരെ കാറില്‍ എത്തിയ ശേഷമാണ് വെള്ളക്കെട്ടിലൂടെയുള്ള ചെമ്പ് യാത്ര. കഴിഞ്ഞ ദിവസം വരെ ഹാളില്‍ ഇത്രയധികം വെള്ളമില്ലായിരുന്നുവെന്ന് ആകാശ് പറഞ്ഞു. ക്ഷേത്രത്തില്‍വച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വെള്ളക്കെട്ട് കാരണം ചടങ്ങുകള്‍ ഹാളില്‍ ക്രമീകരിക്കുകയായിരുന്നു.


Post a Comment

0 Comments

Top Post Ad

Below Post Ad