Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ് ഉടന്‍ തുറന്നു കൊടുക്കണമെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി


കാസര്‍കോട് (www.evisionnews.in): ഉക്കിനടുക്കയില്‍ പണി പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ഗവ. മെഡിക്കല്‍ കോളജ് ജനങ്ങള്‍ക്ക് വേണ്ടി ഉടന്‍ തുറന്നു കൊടുക്കണമെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ആശുപത്രി കെട്ടിടം കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കോവിഡ് കുറഞ്ഞു വന്നതിനാല്‍ അടച്ചിട്ടിരിക്കുകയാണ്.

അതിനാല്‍ ന്യൂറോളിജിസ്റ്റ് ഡോക്ടര്‍മാര്‍മാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ദ ഡോക്ടര്‍മാരെ നിയമിച്ച് ഒപി സംവിധാനം ഉടന്‍ ആരംഭിക്കണം. തുടര്‍ന്ന് കിടത്തി ചികിത്സയും ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ആരോഗ്യ രംഗത്തെ പിന്നോക്കാവസ്ഥക്ക് വലിയൊരു ആശ്വാസമാണ് ഗവ. മെഡിക്കല്‍ കോളജ് ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ വികസനത്തിന് അടിയന്തിരമായി സര്‍ക്കാര്‍ നടപടി കൈകൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.

ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ഷരീഫ്, രാധാകൃഷ്ണന്‍ എംകെ, വി ഗോപിനാഥന്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഫാറൂഖ് കാസ്മി, ജലീല്‍ കക്കണ്ടം, മുജീബ് അഹമ്മദ്, അശോകന്‍ ജോസപ്പ്, കുമാരന്‍ നായര്‍, അന്‍വര്‍ ഓസോണ്‍, ശങ്കരനാരായണമയ്യ, ശ്യാംപ്രസാദ്, നാസിര്‍ ചെമ്മനാട് സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad