Type Here to Get Search Results !

Bottom Ad

ജില്ലാതല പൂന്തോട്ട മത്സരം: നസീറ കുമ്പളക്ക് ഒന്നാം സ്ഥാനം



കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ചേംബര്‍ ഓഫ് കൊമേഴ്‌സ് നടത്തിയ രണ്ടാമത് ജില്ലാതല പൂന്തോട്ട മത്സരത്തില്‍ കുമ്പളയിലെ നസീറ ഒന്നാം സ്ഥാനം നേടി. ആകെയുള്ള പത്തു സെന്റ്് സ്ഥലത്ത് ഒരുതരി ഭൂമി പോലും ബാക്കി വെക്കാതെയാണ് നസീറ അലങ്കരിച്ചിട്ടുള്ളത്. വര്‍ഷങ്ങളായുള്ള പ്രയത്‌നവും ചെടികള്‍ ഒരുക്കി വെക്കുന്ന പ്രത്യേകതരം കഴിവുകള്‍ കരകൗശലം പോലെയുള്ള വസ്തുക്കളില്‍ ചെടി അലങ്കരിച്ചും പാഴ്‌വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച പല വസ്തുക്കളിലും ചെടികള്‍ നട്ടുമാണ് പൂന്തോട്ടത്തിന്റെ ഭംഗി വര്‍ധിപ്പിച്ചത്.

വീട്ടില്‍ ഒരുക്കിയിട്ടുള്ള ചെടിച്ചട്ടികള്‍ മുഴുവനും സ്വന്തമായി ഉണ്ടാക്കിയതാണ്. രണ്ടാം സ്ഥാനം കാസര്‍കോട് പുലിക്കുന്ന് ടൈഗര്‍ ഹില്‍ ഗാര്‍ഡനിലെ സറീനയിക്കും മൂന്നാം സ്ഥാനം രണ്ടുപേര്‍ പങ്കിട്ടു ഉഷ പെരിയക്കും സുലൈനാ ഉദുമയ്ക്കുമാണ് ലഭിച്ചത്. വിജയികള്‍ക്കുള്ള സമ്മാന വിതരണം കാസര്‍കോട് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ്് ഇന്‍ഡസ്ട്രിസ് ജില്ലാ സെക്രട്ടറി ഫത്താഹ് ബങ്കര നിര്‍വഹിച്ചു.

മത്സരത്തില്‍ ജില്ലയിലെ അറുപതോളം പൂന്തോട്ടങ്ങള്‍ പങ്കെടുത്തു. വീഡിയോ വഴി അയച്ചുതന്ന പൂന്തോട്ടങ്ങളില്‍ നിന്നും ഏറ്റവും നല്ല പത്തു പൂന്തോട്ടം തെരഞ്ഞെടുക്കപ്പെട്ടു. വീടുകളില്‍ വിധികര്‍ത്താക്കള്‍ നേരിട്ട് പോയി വിലയിരുത്തിയാണ് വിജയികളെ പ്രഖ്യാപിച്ചത്. ഫത്താഹ് ബങ്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ സുലൈഖ മാഹിന്‍, സുമയ്യ താഴത്ത്, സ്‌കാനിയ ബദ്രിയ, ശരീഫ്, നസീമ കാഞ്ഞങ്ങാട്, വോസീം പാലക്കുന്ന്, മറിയം ഉദാ, ഖമറുദ്ദീന്‍ തളങ്കര, തുളസീധരന്‍ നായര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad