Type Here to Get Search Results !

Bottom Ad

നവമാധ്യമ പ്രവര്‍ത്തകര്‍ക്ക് നവ്യാനനുഭവമായി കോമ മീഡിയ വര്‍ക്ക്‌ഷോപ്പ്




കാസര്‍കോട് (www.evisionnews.in): കേരള ഓണ്‍ലൈന്‍ മീഡിയ നവമാധ്യമ പ്രവര്‍ത്തകര്‍ക്കായി നായന്മാര്‍മൂല ടെക്കീസ് പാര്‍ക്കില്‍ സംഘടിപ്പിച്ച പരീശീലന ക്ലാസ് നവ്യാനനുഭമായി. ജില്ലയിലെ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്നും 40ഓളം പ്രതിനിധികള്‍ പങ്കെടുത്തു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോമ ജില്ലാ പ്രസിഡന്റ്് റഫീഖ് കേളോട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, പ്രൊഫസര്‍ ശ്രീനാഥ്, ജയറാമ പട്ടാളി, മധുസുധന്‍ സംസാരിച്ചു.



വിവിധ സെഷനുകളിലായി ജാസിം, അന്‍മരിയ ക്ലാസെടുത്തു. അഖിലേഷ് നഗുമുഖം, പ്രശോഭ് കുമാര്‍, റൗഫ് ബവിക്കര, മുഹമ്മദ് അജ്മല്‍, ഹാറൂന്‍ ചിത്താരി, ജാഫര്‍, സ്‌കാനിയ ബെദിര, വിമിഷ വിനോദ്, ജൂട്ടു സുബൈര്‍, മുനീര്‍ മുനമ്പം, ശരീഫ് സലാല, ഹാഷിഫ്, നിലോഫര്‍, തബ്ഷീര്‍ അബ്ദുല്ല പ്രസംഗിച്ചു. ഖാദര്‍ കരിപ്പൊടി സ്വാഗതവും സന്തോഷ് റൈ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad