Type Here to Get Search Results !

Bottom Ad

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി ലീഗ് കലക്ട്രേറ്റ് ധര്‍ണ 21ന്


കാസര്‍കോട് (www.evisionnews.in): കോവിഡ് കാരണം തിരിച്ചുവന്ന പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക, 60 വയസ് കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും പെന്‍ഷന്‍ നല്‍കുന്ന തരത്തില്‍ ക്ഷേമനിധി പരിഷ്‌കരിക്കുക, പ്രവാസികള്‍ക്ക് വായ്പ നല്‍കി കടക്കാരനാക്കുന്നതിനു പകരം സ്ഥിരമായ പുനരധിവാസം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഒക്ടേബര്‍ 21ന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് ധര്‍ണ നടത്താന്‍ ജില്ലാ നേതൃയോഗം തീരുമാനിച്ചു.

ധര്‍ണ വിജയിപ്പിക്കാന്‍ മുഴുവന്‍പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് യോഗം ആഹ്വാനം ചെയ്തു. മുസ്ലിം ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്് എപി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ഹാജി ചെങ്കള സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് നേതാക്കളായ അബ്ദുല്‍ ഖാദര്‍ മൗലവി, പി.വി മുഹമ്മദ് അരീക്കോട് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

കാപ്പില്‍ മുഹമ്മദ് പാഷ, ടി.പി. കുഞ്ഞബ്ദുല്ല ഹാജി, കൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍,ബി.യു. അബ്ദുല്ല ,ദാവൂദ് ചെമ്പിരിക്ക, റസാഖ് തായലക്കണ്ടി, ടി.എം. ശുഹൈബ്, ബഷീര്‍ പാക്യാര, സലാം ഹാജി കുന്നില്‍, കെ.പി.എ. മജീദ്, എസ്.എം. ശാഫി ഹാജി, ബഷീര്‍ കല്ലിങ്കാല്‍, അബ്ദുല്ല മാദേരി,അബ്ദുല്‍ റഹ്മാന്‍ ഉദയ, ഫൈസല്‍ ചേരക്കടത്ത്,ഗഫൂര്‍ തളങ്കര, മുഹമ്മദ് ഗസാലി,കെ.എം. അബ്ദുല്‍ റഹ്മാന്‍, എ.എം.ഇബ്രാഹിം, ശാഫി അണങ്കൂര്‍, സലാം പാലക്കി, മുഹമ്മദ് സുലൈമാന്‍, മുനീര്‍ പി. ചെര്‍ക്കള, ഹനീഫ് കരിങ്ങപ്പളളം, മജീദ് സന്തോഷ് നഗര്‍, നൗഷാദ് ആലിച്ചേരി, അമ്മദലി മൂഡംബയല്‍, ഹസൈനാര്‍ തളങ്കര, അബ്ബാസ് പൂച്ചക്കാട്, അബ്ദുല്‍ ബഷീര്‍ മൗവ്വല്‍, ഉസ്മാന്‍ പള്ളിക്കാല്‍,എന്‍.എ. മാഹിന്‍,അഹമ്മദ് ഹാജി കോളിയടുക്കം, അസ്ലം ഉദുമ, അഹമ്മദ് ഹാജി ഉദുമ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad