Type Here to Get Search Results !

Bottom Ad

ബൈക്ക് അപകടത്തില്‍ ഭാര്യക്ക് പരിക്ക്: ഭര്‍ത്താവിന് നഷ്ടപരിഹാരം വിധിച്ച് കോടതി


കാസര്‍കോട് (www.evisionnews.in): വാഹനാപകടക്കേസില്‍ ഭര്‍ത്താവ് ഭാര്യയ്ക്ക് 4000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൊസ്ദുര്‍ഗ് കോടതി വിധി. മടിക്കൈ അമ്പലത്തുകര വില്ലേജില്‍ പൂത്തക്കാലിലെ ബികെ ഹരിഹരന്‍ ഭാര്യ നിമിഷയ്ക്ക് നഷ്ടപരിഹാരതുക നല്‍കാനാണ് കോടതി വിധി. ദേശീയ പാതയില്‍ പുല്ലൂര്‍ കേളോത്ത് ഹരിഹരന്‍ ഓടിച്ച മോട്ടോര്‍ ബൈക്കിന്റെ പിന്നിലിരുന്ന് സഞ്ചരിച്ച ഭാര്യ നിമിഷ റോഡില്‍ തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. 2021 മെയ് ആറിന് പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു അപകടം. മരണവീട് സന്ദര്‍ശിച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കേളോത്ത് വളപ്പില്‍ ഹരിഹരന്‍ ഓടിച്ച ബൈക്ക് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ഭാര്യ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. നിമിഷയുടെ പരാതിയില്‍ അമ്പലത്തറ പൊലീസ് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചു. ഭാര്യയ്ക്ക് 4,000 രൂപ നഷ്ടപരിഹാരം നല്‍കുന്നതിന് പുറമെ ആയിരം രൂപ കോടതിയില്‍ പിഴയടക്കുകയും വേണം. ഹരിഹരനെ കോടതി പിരിയും വരെ തടവിന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്ന് കോടതി ശിക്ഷിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad