Type Here to Get Search Results !

Bottom Ad

കാറില്‍ കടത്തിയ രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍


കാസര്‍കോട് (www.evisionnews.in): കാറില്‍ കടത്തിയ രണ്ടു കിലോ കഞ്ചാവുമായി മാവുങ്കാല്‍ മൂലക്കണ്ടം സ്വദേശി പിടിയില്‍. മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു. മാവുങ്കാല്‍ മൂലക്കണ്ടത്തെ പ്രവീണ്‍ നിവാസില്‍ ദാമോദരന്റെ മകന്‍ വി. പ്രവീണ്‍ (38)നെയാണ് ഹോസ്ദുര്‍ഗ് എസ്.ഐ ബാവ അക്കരക്കാരന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. കഞ്ചാവുകടത്തിന്റെ സൂത്രധാരന്‍ മാണിക്കോത്ത് സ്വദേശി ജിത്തുവാണ് ഓടിക്ഷപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെ 2.45 മണിയോടെ കോട്ടച്ചേരി പഴയ ബസ്റ്റാന്റ് പരിസരത്ത് എസ്‌ഐയും സംഘവും നൈറ്റ് പട്രോളിങ്ങിനിടയില്‍ കോട്ടച്ചേരി ഭാഗത്തുനിന്നും വരികയായിരുന്ന കാറിന് കൈനീട്ടിയപ്പോള്‍ കുറച്ചകലെ നിര്‍ത്തി കാറിലുണ്ടായിരുന്ന പ്രവീണും ജിത്തുവും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ പ്രവീണിനെ പിടികൂടിയെങ്കിലും തുടര്‍ന്ന് കാര്‍ പരിശോധിച്ചപ്പോഴാണ് പൊതിഞ്ഞുവെച്ച 2.100 കിലോ കഞ്ചാവ് കണ്ടെടുത്തത്. ഇയാളെ നാളെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയില്‍ (ഒന്ന്) ഹാജരാക്കും. ഓടിരക്ഷപ്പെട്ട ജിത്തുവാണ് കഞ്ചാവുകടത്തിന്റെ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. പിടിയിലായ പ്രവീണ്‍ സഹായിയും ഡ്രൈവറുമായിരുന്നു. എസ്.ഐകൊപ്പം സിവില്‍ പൊലിസ് ഓഫിസര്‍ അബ്ദുള്‍ സലീം ഡ്രൈവര്‍ ഷാരോണ്‍ എന്നിവരും ഉണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad