Type Here to Get Search Results !

Bottom Ad

ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കാന്‍ അനുമതി ചോദിച്ച് താലിബാന്‍


കാബൂള്‍ (www.evisionnews.in): ന്യൂയോര്‍ക്കില്‍ ഈയാഴ്ച നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കാന്‍ അനുമതി ചോദിച്ച് താലിബാന്‍. വിവിധ ലോകനേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കാനുള്ള അവസരമായിക്കണ്ടാണ് താലിബാന്‍ അനുമതി ചോദിച്ചിരിക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ പുതിയ താലിബാന്‍ സര്‍ക്കാരിലെ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖിയാണ് ഈ തിങ്കളാഴ്ച അനുമതി അഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള കത്ത് ഐക്യരാഷ്ട്രസഭയ്ക്ക് അയച്ചത്. അനുമതി സംബന്ധിച്ച് ഐക്യരാഷ്ട്രസഭ കമ്മിറ്റി തീരുമാനമെടുക്കും. തങ്ങളുടെ ദോഹ കേന്ദ്രീകരിച്ചുള്ള വക്താവായ സുഹൈല്‍ ഷഹീനെ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ യു.എന്‍ അംബാസഡറായി നാമനിര്‍ദേശം ചെയ്യുകയും ചെയ്തു.

കഴിഞ്ഞ മാസം താലിബാന്‍ അഫ്ഗാന്‍ കീഴടക്കുകയും ഭരണം പിടിച്ചെടുക്കുകയും ചെയ്ത സാഹചര്യത്തില്‍, പുറത്താക്കപ്പെട്ട സര്‍ക്കാരിന്റെ പ്രതിനിധിയ്ക്ക് അഫ്ഗാനെ ഇനി പ്രതിനിധാനം ചെയ്യാന്‍ സാധിക്കില്ല എന്നാണ് താലിബാന്‍ പറഞ്ഞത്. അഷ്റഫ് ഗനിയെ അഫ്ഗാന്‍ നേതാവായി പല ലോകരാജ്യങ്ങളും പരിഗണിക്കുന്നില്ല എന്നും താലിബാന്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad