Type Here to Get Search Results !

Bottom Ad

മികച്ച അധ്യാപികക്കുള്ള ഗുരുവന്ദനം അവാര്‍ഡ് നേടിയ സുഹൈല ടീച്ചറെ ജിസിസി കെഎംസിസി ചൗക്കി മേഖല ആദരിച്ചു


കാസര്‍കോട് (www.evisionnews.in): മലയാള മനോരമയുടെ വിദ്യാഭ്യാസ പോര്‍ട്ടലായ മനോരമ ഹൊററൈസന്‍ സംസ്ഥാന തലത്തില്‍ മികച്ച ഏഴ് അധ്യാപകര്‍ക്ക് നല്‍കിയ ഗുരുവന്ദനം അവാര്‍ഡിനര്‍ഹയായ ചൗക്കി അര്‍ജാല്‍ സ്വദേശിനി സുഹൈല ടീച്ചറെ ജിസിസി കെഎംസിസി ചൗക്കി മേഖല ആദരിച്ചു. ജിസിസി കെഎംസിസി ചൗക്കി മേഖലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹനീഫ് മൊയ്തു ഉപഹാരം നല്‍കി. ജിസിസി പ്രവര്‍ത്തകരായ നാസര്‍ ചൗക്കി, കരീം ചൗക്കി, നസീര്‍ കല്ലങ്കൈ, സമീര്‍ കെകെ പുറം, ചാച്ചു ചൗക്കി, സിനാന്‍ ചൗക്കി, മൂസാ ബാസിത്ത്, ബഷീര്‍ മൂപ്പ സംബന്ധിച്ചു.

പെരിയടുക്ക എംപി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സെക്കന്ററി വിഭാഗം ഇംഗ്ലീഷ് സയന്‍സ് അധ്യാപികയാണ് സുഹൈല. ജിസിസി കെഎംസിസി ചൗക്കി മേഖല കമ്മിറ്റി ഭാരവാഹി തഹ്സി മൂപ്പയുടെ ഭാര്യയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad