Type Here to Get Search Results !

Bottom Ad

ഇരയെ ആശ്വസപ്പിക്കുന്നതിന് പകരം വേട്ടക്കാരന് സിന്ദാബാദ് വിളിക്കുന്നു; മന്ത്രി വാസവനെതിരെ സമസ്ത


കേരളം (www.evisionnews.in): വിദ്വേഷ പ്രസംഗം നടത്തിയ പാലാ ബിഷപ്പിനെ പ്രകീര്‍ത്തിച്ച മന്ത്രി വി.എന്‍ വാസവനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത. ഇരയെ ആശ്വസപ്പിക്കുന്നതിന് പകരം മന്ത്രി വേട്ടക്കാരന് സിന്ദാബാദ് വിളിക്കുന്നുവെന്ന് സമസ്ത മുഖപത്രത്തിലെ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ഒരു സമുദായത്തെ അതിക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ അരമനകള്‍ കയറിയിറങ്ങുന്നത് അപമാനകരമാണെന്നും എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടെ ലേഖനത്തില്‍ കുറ്റപ്പെടുത്തി.

എങ്ങനെയാണ് ഒരു മതവിഭാഗത്തെ അടച്ച് ആക്ഷേപിക്കുന്നൊരു പുരോഹിതന് മന്ത്രിക്ക് പോയി ഗുഡ്സര്‍ട്ടിഫിക്കറ്റ് നല്‍കാനാകുക എന്നും 'വിദ്വേഷ പ്രചാരണം വേട്ടക്കാരന് ഹലേലുയ്യ പാടുമ്പോള്‍' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ പറയുന്നു.

മന്ത്രി വാസവന്‍, പാലാബിഷപ്പ് ഹൗസില്‍ പോയി ജോസഫ് കല്ലറങ്ങാട്ടിനെ കണ്ടതിന് ശേഷം വിവാദ പ്രസ്താവന അടഞ്ഞ അധ്യായമാണെന്നും അതിനെതിരെ പ്രതികരിക്കുന്നവര്‍ ഭീകരവാദികളാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇത് എല്‍.ഡി.എഫ് സര്‍ക്കാറിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാടാണോ എന്നറിയാന്‍ താല്‍പര്യമുണ്ടെന്നാണ് എഡിറ്റോറിയില്‍ പേജില്‍ എഴുതിയ ലേഖനത്തിലൂടെ മുസ്തഫ മുണ്ടുപാറ ചോദിക്കുന്നത്.

കേരളത്തിലെ മദ്യപാനത്തിന് അടിമപ്പെട്ടവരുടെ മതം തിരിച്ച കണക്കെടുത്താല്‍ അതില്‍ ഒന്നാം സ്ഥാനത്ത് ക്രിസ്തീയ സമുദായമാണ്. ഏഴ് ശതമാനമാണ് ക്രിസ്തീയ സമുദായത്തിലെ മദ്യപരുടെ എണ്ണം. രണ്ടാം സ്ഥാനത്ത് ആറ് ശതമാനമുള്ള ഹൈന്ദവ വിഭാഗക്കാരാകുമ്പോള്‍ മുസ്ലിം സമുദായം ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. കേരളത്തിലെ മദ്യഷാപ്പുകളുടെയും ബീവറേജ് ഔട്ട് ലെറ്റുകളുടെയും കണക്കെടുത്താല്‍ അതിന്റെ ഉടമസ്ഥരില്‍ നാമമാത്രമായി പോലും മുസ്ലിം വിഭാഗത്തില്‍ പെട്ടവരെ കാണാന്‍ കഴിയില്ലെന്നും ലേഖനത്തില്‍ പറയുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad