Type Here to Get Search Results !

Bottom Ad

വിഎച്ച്‌സിയില്‍ മുഴുവന്‍ മാര്‍ക്ക് നേടി വിജയിച്ച മുഹമ്മദ് ഫൈസാനെ എംഎസ്എഫ് അനുമോദിച്ചു


ഉദുമ (www.evisionnews.in): വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷയില്‍ എല്ലാ വിഷയത്തിലും മുഴുവന്‍ മാര്‍ക്ക് നേടി വിജയിച്ച ജില്ലക്ക് അഭിമാനമായ മുഹമ്മദ് ഫൈസാനെ എംഎസ്എഫ് ഉദുമ മണ്ഡലം കമ്മിറ്റി ആദരിച്ചു. എംഎസ്എഫിന്റെ ഉപഹാരം മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് റൗഫ് ബായിക്കര നല്‍കി. എംഎസ്എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി മുഹമ്മദ് മാസ്തിഗുഡ്ഡ, ഭാരവാഹികളായ ഫായിസ് മുക്കുന്നോത്ത്, അര്‍ഷാദ് എയ്യള, മുനവ്വര്‍ പാറപ്പള്ളി, സിദ്ധീഖ് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad