Type Here to Get Search Results !

Bottom Ad

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഐ കലക്ഷന്‍ സെന്റര്‍ ആരംഭിച്ചു

കേരളം (www.evisionnews.in): ആധുനിക സൗകര്യങ്ങളോട് കൂടിയ നേത്ര ബാങ്കുകളുടെ എണ്ണം കുറവായതിനാല്‍ കണ്ണ് മാറ്റിവെക്കല്‍ ശസ്ത്രക്രിയാ രംഗത്ത് വലിയ വെല്ലുവിളി അനുഭവപ്പെടുന്ന ഉത്തര കേരളത്തില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഐ കലക്ഷന്‍ സെന്റര്‍ ആരംഭിച്ചു. അങ്കമാലി ലിറ്റില് ഫ്ളവര്‍ ഐ ആശുപത്രിയുടെ സഹകരണത്തോടെയാണ് ഈ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 

കോഴിക്കോട് മെഡികല്‍ കോളജ് ഒഫ്താല്‍മോളജി വിഭാഗം റിട. പ്രൊഫസറും കോം ട്രസ്റ്റ് ആശുപത്രിയിലെ സീനിയര്‍ കണ്‍സല്‍ടന്റുമായ ഡോ. രാമചന്ദ്ര ഭട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ഐ ബാങ്ക് അസോസിയേഷന്‍ ജനറല്‍ സെക്രടറിയും അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി ആന്‍ഡ് റിസര്‍ച് സെന്റര്‍ ഡയറക്ടറുമായ റവ. ഫാ. വര്‍ഗീസ് പാലാട്ടി അധ്യക്ഷത വഹിച്ചു. 

ഡെപ്യൂടി സി എം എസ് ഡോ. നൗഫല്‍ ബശീര്‍, സീനിയര്‍ കണ്‍സല്‍ടന്റ് ആന്‍ഡ് ഹെഡ് ഒഫ്താല്‍ മോളജി ഡോ. സുനിത മാത്യു, സീനിയര്‍ കണ്‍സല്‍ടന്റ് ആന്‍ഡ് റെറ്റിന സ്പെഷ്യലിസ്റ്റ് ഡോ. ശര്‍മിള എം, സീനിയര്‍ കണ്‍സല്‍ടന്റ് ആന്‍ഡ് കാറ്റ്റാറ്റി ഡോ. സുജിത് വി നായനാര്‍, സീനിയര്‍ സ്പെഷ്യലിസ്റ്റ് ഡോ. ഫറാസ് അലി, കണ്‍സല്‍ടന്റ് ആന്‍ഡ് പീഡിയാട്രിക് ഒഫ്താല്‍മോളജി ഡോ. നിര്‍മല്‍ എ ജെ, ഡോ. പ്രവിത അഞ്ചന്‍, ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഫി മിജോ സംസാരിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad