Type Here to Get Search Results !

Bottom Ad

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണം :കെയുടിഎസ്എഫ്


കാസര്‍കോട് (www.evisionnews.co): കോവിഡ് കാരണം ഒന്നര വര്‍ഷത്തിലധികമായി അടച്ചിട്ടിരിക്കുന്ന സ്‌കൂള്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കേരള അണ്‍ എയ്ഡഡ് പാരലല്‍ ടീച്ചേര്‍സ് സ്റ്റാഫ് ഫെഡറേഷന്‍ (കെയുടിഎസ്എഫ്- എസ്ടിയു) ജില്ലാ എക്‌സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ ക്ലാസില്‍ അമ്പത് ശതമാനത്തില്‍ താഴെ കുട്ടികള്‍ മാത്രമേ ഹാജറാറാകുന്നുള്ളൂ. വിദ്യാര്‍ത്ഥികള്‍ക്ക് സംസ്‌കാരവും കലയും പഠിക്കേണ്ടതും കലാലയങ്ങളില്‍ നിന്നാണ് അതെല്ലാം ഇല്ലാതാകുന്ന അവസ്തയാണ് ഇപ്പോഴുള്ളത്. എല്ലാ മേഖലയും തുറന്നിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ തയാറായിട്ടില്ല. അതിനാല്‍ എത്രയും പെട്ടന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അധികാരികള്‍ മുന്നോട്ടു വരണമെന്ന് യോഗം ആവശ്യപ്പെട്ടു.

വിവിധ ആവശ്യങ്ങളുന്നയിച്ച് സെപ്തംബര്‍ 14ന് കലക്ട്രേറ്റ് ധര്‍ണ സംഘടിപിക്കാനും തീരുമാനിച്ചു. ടിഎ ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ്് സിറാജ് ഖാസിലേന്‍ അധ്യക്ഷത വഹിച്ചു. എസ്ടിയു സംസ്ഥാന സെക്രട്ടറി ഷരീഫ് കൊടവഞ്ചി ഉദ്ഘാടനം ചെയ്തു. കെയുടിഎസ്എഫ് സംസ്ഥാന സെക്രട്ടറി റൗഫ് ബാവിക്കര മുഖ്യപ്രഭാഷണം നടത്തി. എസ്ടിയു ജില്ലാ സെക്രട്ടറി മുത്തലിബ് പാറക്കട്ട, സലാം പള്ളങ്കോട്, ജംഷീര്‍ കടവത്ത്, ലത്തീഫ് കൊല്ലമ്പാടി പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എംഎ നജീബ് സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad