Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുതിയ കെട്ടിടത്തില്‍


കാസര്‍കോട് (www.evisionnews.in): ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് വളപ്പിലെ പുതിയ കെട്ടിടത്തില്‍ വിപുലമായ സംവിധാനങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഓഫീസ് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഡിജിറ്റല്‍ ഡയരക്ടറിയും ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് വിഷന്‍ ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന കവാടം പരിപാടിയുടെ പ്രൊമോ വീഡിയോയും കവാടം ലോഗോയും ജദില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു.

സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനും പൊതുജന സമ്പര്‍ക്കത്തിനും പിആര്‍ഡിയുടെ സേവനം കൂടുതല്‍ മികവുറ്റതാക്കാനും ലക്ഷ്യമിട്ട് അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പി.ആര്‍.ഡി ഫണ്ട് 1.76 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഓഫീസ് വനിത, ശിശു, ഭിന്നശേഷി സൗഹൃദ മന്ദിരമാണ്. ഓഫീസ് സംവിധാനത്തിനു പുറമേ വിപുലമായ ഇന്‍ഫര്‍മേഷന്‍ ഹബ്ബായി വികസിപ്പിക്കാനുതകുന്ന ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഡിജിറ്റല്‍ വീഡിയോ ലൈബ്രറി, ശബ്ദനിയന്ത്രണ സംവിധാനമുള്ള പി ആര്‍ ചേംബര്‍, മലയാളം, കന്നഡ പ്രസ് റിലീസ് വിഭാഗം, മൊബൈല്‍ ജേര്‍ണലിസം സ്റ്റുഡിയോ, പ്രിസം വിഭാഗം, സാങ്കേതിക വിഭാഗം എന്നിവയെല്ലാം കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ പിആര്‍ഡിയുടെ ഏറ്റവും വലിയ ഓഫീസ് മന്ദിരമാണ് കാസര്‍കോട് ജില്ലയിലേത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ പി.ആര്‍.ഡി കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി. സുഗതന്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം എ.കെ. രമേന്ദ്രന്‍, ഫിനാന്‍സ് ഓഫീസര്‍ കെ. സതീശന്‍, ജില്ലാ ലോ ഓഫീസര്‍ മുഹമ്മദ് കുഞ്ഞി. കെ, സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് സുരേഷ് ബാബു, സര്‍വീസ് സംഘടനാ പ്രതിനിധി കെ.പി. ഗംഗാധരന്‍, കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ സ്വാഗതവും അസി.എഡിറ്റര്‍ പി.പി. വിനീഷ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad