Type Here to Get Search Results !

Bottom Ad

ലീഗില്‍ തങ്ങന്മാരുടെ വാക്കാണ് അവസാന വാക്ക്: ഹരിതയിലെ നടപടികള്‍ കൂടിയാലോചിച്ചെടുത്ത തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി


കോഴിക്കോട് (www.evisionnews.in): ഹരിതയിലെ തിരുത്തല്‍ നടപടികള്‍ കൂടിയാലോചിച്ച് എടുത്ത് തീരുമാനമാണെന്ന് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. തീരുമാനമെടുത്താല്‍ പിന്നെ മാറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെ സംബന്ധിച്ച് വ്യത്യസ്ത ശബ്ദങ്ങളൊന്നും ഇല്ല. ഒരൊറ്റ ശബ്ദമേയുള്ളൂ. ഞങ്ങളെല്ലാവരും കൂടി ചര്‍ച്ച ചെയ്ത് കൂട്ടായാണ് തീരുമാനമെടുക്കുന്നത്.

സാദിഖലി ശിഹാബ് തങ്ങള്‍, ഹൈദരലി തങ്ങള്‍ അവരൊക്കെ ഒരുമിച്ചിരുന്നതാണ് തീരുമാനമെടുക്കുന്നത്. തങ്ങള്‍ ഒരിക്കല്‍ ഒരു തീരുമാനമെടുത്താല്‍ പിന്നെ അത് മാറ്റാറില്ല. അതില്‍ ഉറച്ചുനില്‍ക്കലാണ് പതിവ്. കൂടുതലായി ആ വിഷയത്തെ കുറിച്ച് പറയുന്നില്ല. ഞാന്‍ പറയുന്നതിന്റെ വരികള്‍ക്കിടയിലൂടെ വായിച്ച് വേറെ നിര്‍വചനം ഉണ്ടേക്കേണ്ടതില്ല. മുനീറ് പറയുന്നതും ഞാന്‍ പറയുന്നതും മറ്റുള്ളവര്‍ പറയുന്നതും ഒന്നാണ്. കൂട്ടായെടുക്കുന്ന തീരുമാനത്തില്‍ ഓരോ നേതാക്കളുടെ പേര് പറഞ്ഞ് ചോദിക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad