Type Here to Get Search Results !

Bottom Ad

മനോരമ ഗുരുവന്ദനം അവാര്‍ഡ് ജേതാക്കളില്‍ ചൗക്കി സ്വദേശിനി സുഹൈല തഹ്‌സീനും


ചൗക്കി (www.evisionnews.in): അക്ഷരലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഗുരുക്കന്മാര്‍ക്കായി മലയാള മനോരമയുടെ വിദ്യാഭാസ പോര്‍ട്ടലായ മനോരമ ഹൊറൈസണ്‍ സംസ്ഥാന തലത്തില്‍ നല്‍കിയ ഗുരുവന്ദനം അവാര്‍ഡ് നേടി മൊഗ്രാല്‍ പുത്തൂര്‍ ചൗക്കി സ്വദേശിനി സുഹൈല തഹ്‌സീന്‍ മൂപ്പ. കുട്ടികളുടെ ഉന്നമനത്തിനായി സേവനമനുഷ്ഠിക്കുകയും മൂല്യബോധമുള്ള വിദ്യാഭ്യാസ ആശയങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു അധ്യാപക വൃത്തിക്ക് മികച്ച മാതൃകയായ വ്യക്തിത്വങ്ങള്‍ക്കുള്ള ആദരവായിട്ടാണ് ദേശീയ അധ്യാപക ദിനത്തില്‍ അവാര്‍ഡ് സമ്മാനിച്ചത്.

പെരിയെടുക്ക എംപി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സെക്കന്ററി വിഭാഗം ഇംഗ്ലീഷ്- സയന്‍സ് അധ്യാപികയാണ് സുഹൈല. സിബിഎസ്ഇ സെക്കന്ററി വിഭാഗത്തില്‍ കുട്ടികള്‍ക്ക് മികച്ച ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ വൈവിധ്യമായ നൂതന ആശയങ്ങളെ വിദ്യാഭ്യാസത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ നിന്നുകൊണ്ട് നടപ്പിലാകിയതിനാണ് അവാര്‍ഡ് ലഭിച്ചത്. സംസ്ഥാനത്തെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്‌സി സിലബസുകളില്‍ പഠിപ്പിക്കുന്ന ഏഴു അധ്യാപകര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad