Type Here to Get Search Results !

Bottom Ad

ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ശിപാര്‍ശക്കെതിരെ ഡിവൈഎഫ്‌ഐ ഉള്‍പ്പെടെ യുവജന സംഘടനകള്‍


കേരളം (www.evisionnews.in): ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശിപാര്‍ശകള്‍ക്കെതിരെ ഭരണപ്രതിപക്ഷ യുവജനസംഘടനകള്‍ രംഗത്ത്. പെന്‍ഷന്‍ പ്രായം കൂട്ടരുതെന്ന് ഡി.വൈ.എഫ്.ഐയും യൂത്ത് കോണ്‍ഗ്രസും എഐവൈഎഫും ആവശ്യപ്പെട്ടു. സ്‌കൂള്‍ നിയമനങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടുമെന്ന് എന്‍.എസ്.എസും മുന്നറിയിപ്പ് നല്‍കി. സര്‍വീസ് സംഘടനകള്‍ക്കും ശിപാര്‍ശകളോട് പൂര്‍ണയോജിപ്പില്ല.

56ല്‍ നിന്ന് 57ആയി പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന ശുപാര്‍ശയാണ് യുവജനസംഘടനകളുടെ എതിര്‍പ്പിന്റെ മുഖ്യകാരണം. എതിര്‍പ്പിന് ഭരണപക്ഷമെന്ന വ്യത്യാസമില്ല. മുന്‍കാലങ്ങളിലേത് പോലെ ഈ ശുപാര്‍ശയും നടപ്പാക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഡി.വൈ.എഫ്.ഐ പറഞ്ഞു. സമാനനിലപാടാണ് എ.ഐ.വൈ.എഫിനും.

എയ്ഡഡ് സ്‌കൂള്‍ കോളജ് നിയമനങ്ങള്‍ക്ക് ബോര്‍ഡ് രൂപീകരിച്ചാല്‍ മാനേജ്‌മെന്റുകളുടെ അധികാരം നഷ്ടപ്പെടുമെന്ന ആശങ്ക വിവിധ മതസാമുദായിക മാനേജ്‌മെന്റുകള്‍ക്കുണ്ട്. നിയമപരമായി നില്‍ക്കാത്ത അത്തരം നടപടിയെ കോടതി വഴി എതിര്‍ക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രഖ്യാപിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad