Type Here to Get Search Results !

Bottom Ad

കോവിഡ് മരണം പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കണം: ദുബൈ കെഎംസിസി


ദുബൈ (www.evisionnews.in): കോവിഡിനെ തുടര്‍ന്ന് വിദേശത്ത് മരണമടഞ്ഞ പ്രവാസികളുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കിക്കൊടുക്കണമെന്ന് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗം കേന്ദ്ര കേരള സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. നൂറുകണക്കിന് പ്രവാസികളാണ് വിദേശ രാജ്യങ്ങളില്‍ കോവിഡ് കാരണം മരണമടഞ്ഞത്.

പ്രവാസികളുടെ മരണത്തോടു കൂടി പല കുടുംബങ്ങളും പട്ടിണിയിലാണിപ്പോള്‍. രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന പ്രവാസികളുടെ കുടുംബങ്ങളിലധികവും ഇന്നു വളരെയധികം വിഷമാവസ്ഥയിലാണിപ്പോള്‍. പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനും കൊറോണ കാരണം നാട്ടിലകപ്പെട്ടുപോയ പ്രവാസികള്‍ക്ക് പുനരധിവാസം നല്‍കാനും സര്‍ക്കാര്‍ അടിയന്തിരമായി പദ്ധതികള്‍ നടപ്പിലാക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജന സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ട്രഷറര്‍ ടി.ആര്‍ ഹനീഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ഭാരവാഹികളായ സിഎച്ച് നുറുദ്ധീന്‍, റാഫി പള്ളിപ്പുറം, അഡ്വ ഇബ്രാഹിം ഖലീല്‍, സലാം തട്ടാനിച്ചേരി, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍ സംസാരിച്ചു. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad