Type Here to Get Search Results !

Bottom Ad

ഡല്‍ഹി നിയമസഭയെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ദുരൂഹമായ തുരങ്കം കണ്ടെത്തി


ദേശീയം (www.evisonnews.in): ഡല്‍ഹി നിയമസഭാ കെട്ടിടത്തെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ദുരൂഹമായ തുരങ്കം കണ്ടെത്തി. ഡല്‍ഹി നിയമസഭയും ചെങ്കോട്ടയും തമ്മിലുള്ള ദൂരം ഏകദേശം 5 കിലോമീറ്ററാണ്. 1912 -ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് ഡല്‍ഹി നിയമസഭാ മന്ദിരം നിര്‍മ്മിക്കപ്പെട്ടത്, ഇ.മോണ്ടെഗ് തോമസാണ് ഇത് രൂപകല്‍പ്പന ചെയ്തത്. 'ഇംപീരിയല്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലും പിന്നീട് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതുവരെ കേന്ദ്ര നിയമസഭ നടത്താനുമാണ് ഈ കെട്ടിടം നിര്‍മ്മിച്ചത്.

മുഗള്‍ ഭരണകാലത്ത് നിര്‍മ്മിച്ച ചെങ്കോട്ട 1638 ല്‍ അഞ്ചാമത്തെ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ ആണ് നിര്‍മ്മിച്ചത്. ഡല്‍ഹി നിയമസഭാ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ പറയുന്നതനുസരിച്ച്, തുരങ്കത്തിന്റെ പ്രവേശനമാര്‍ഗ്ഗം തിരിച്ചറിയാന്‍ അധികാരികള്‍ക്ക് കഴിഞ്ഞു, പക്ഷേ കൂടുതല്‍ മുന്നോട്ട് കുഴിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് പുതുക്കിപ്പണിയാനും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനുമാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ''സ്വാതന്ത്ര്യസമര സേനാനികളെ നീക്കുമ്പോള്‍ പ്രതികാരനടപടി ഒഴിവാക്കാന്‍'' ഒരുപക്ഷെ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചിരുന്നതാവാം തുരങ്കം എന്ന് രാം നിവാസ് ഗോയല്‍ പറഞ്ഞു.

2016ലാണ് ഇത്തരമൊരു തുരങ്കത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഡല്‍ഹി നിയമസഭയ്ക്ക് താഴെയുള്ള തുരങ്കത്തിന്റെ അസ്തിത്വം ആദ്യമായി കണ്ടെത്തിയത് സ്പീക്കര്‍ രാം നിവാസ് ഗോയല്‍ ആണ്. നിയമസഭയ്ക്ക് താഴെ അത്തരമൊരു തുരങ്കത്തെ കുറിച്ച് എപ്പോഴും കിംവദന്തികള്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞിരുന്നു. ചെങ്കോട്ട വരെ തുരങ്കം നീളുമോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad