Type Here to Get Search Results !

Bottom Ad

കോവിഡ് മരണം നഷ്ടപരിഹാരം അര ലക്ഷം: ഒക്ടോബര്‍ പത്ത് മുതല്‍ അപേക്ഷ സ്വീകരിച്ച് തുടങ്ങും


കേരളം (www.evisionnews.in): കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ മാര്‍ഗരേഖ തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡപ്രകാരം കോവിഡ് മരണം തീരുമാനിക്കും. മരിച്ചവരുടെ ബന്ധുക്കള്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും അപേക്ഷ സമര്‍പ്പിച്ച് 30 ദിവസത്തിനകം തീരുമാനം എടുക്കണം എന്നും സര്‍ക്കാര്‍ മാര്‍ഗരേഖയില്‍ പറയുന്നു. ഇതോടെ പഴയ മരണങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി വലിയ പട്ടികയാണ് പുതുതായി ഇറങ്ങുക.

ജില്ലാതല സമിതികള്‍ മരണം പരിശോധിച്ച് തീരുമാനം എടുക്കണമെന്നാണ് നിര്‍ദ്ദേശം. കളക്ടര്‍ക്കാണ് ഇതുസംബന്ധിച്ച അപേക്ഷ നല്‍കേണ്ടത്. ഒക്ടോബര്‍ 10 മുതല്‍ അപേക്ഷ സ്വീകരിച്ച് തുടങ്ങും. ജില്ലാതലത്തില്‍ ഡിഎംഒ, എഡിഎം, വിദഗ്ധനായ ഡോക്ടര്‍ ഉള്‍പ്പടെ അഞ്ച് അംഗങ്ങള്‍ ഉണ്ടായിരിക്കണം. നടപടികള്‍ പരമാവധി ഓണ്‍ലൈന്‍ ആയിരിക്കും. പരാതികള്‍ ഉന്നയിക്കാന്‍ പോര്‍ട്ടല്‍ സംവിധാനവും തയാറായി വരികയാണ്. നിലവില്‍ പട്ടികയില്‍ ഉള്ളവരുടെ വിവരം അറിയാന്‍ ഡെത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലില്‍ സൗകര്യമുണ്ട്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവായത്. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം അടുത്ത ബന്ധുക്കള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. കോവിഡ് മരണത്തില്‍ ആശയകുഴപ്പമില്ലെന്നും കേന്ദത്തിന്റെ നിര്‍ദേശം അനുസരിച്ച് പട്ടികയില്‍ മാറ്റം വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. പരാതികള്‍ ഉള്ള മരണ സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തി വാങ്ങാനും അവസരമുണ്ട്. പുതിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരം ചേര്‍ത്ത മരണം പട്ടികയില്‍ പ്രത്യേകം ചേര്‍ക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad