Type Here to Get Search Results !

Bottom Ad

എന്‍എ നെല്ലിക്കുന്നിന്റെ ഇടപെടല്‍: ബിവോക് കോഴ്‌സിന് കേരള പിഎസ്‌സിയുടെ അംഗീകാരം



കാസര്‍കോട് (www.evisionnews.in): ഡിസൈനിംഗ് ഓഫ് ബാച്ചലര്‍ ഓഫ് വൊക്കേഷന്‍ (ബിവോക്) കോഴ്‌സിന് കേരള പിഎസ്‌സിയുടെ അംഗീകാരം. ബിരുദ യോഗ്യതയുള്ള ഉദ്യോഗങ്ങള്‍ക്ക് യോഗ്യതയായി ബിവോക് ബിരുദം കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയതായി ചെയര്‍മാന്‍ രേഖാമൂലം അറിയിച്ചതായി എന്‍എ നെല്ലിക്കുന്ന എംഎല്‍എ.

സംസ്ഥാനത്ത് ചുരുക്കം കോളജുകളില്‍ മാത്രമേ ഈ കോഴ്‌സുള്ളൂ. അതുകാരണം ധാരാളം വിദ്യാര്‍ഥികള്‍ കേരളത്തിനു പുറത്ത് പ്രസ്തുത കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കുന്നുണ്ട്. എന്നാല്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ അംഗീകാരമില്ലാത്തതിനാല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി തിരിച്ചെത്തിയവര്‍ക്ക് ദുരിതമാണുഗതി. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവുണ്ടായിട്ടും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മറ്റു ബിരുദങ്ങള്‍ക്ക് തുല്യമായി ഈ കോഴ്‌സിനെ അംഗീകരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ സര്‍വകലാശാലകള്‍ തുല്യതാ സര്‍ട്ടിഫിക്കറ്റുകളും നല്‍കിയിരുന്നില്ല. ഇതോടെ ഉന്നതവിദ്യാഭ്യാസത്തിന് പോകാന്‍ കഴിയാതെ വിദ്യാര്‍ഥികള്‍ വട്ടംകറങ്ങേണ്ടിവരുന്നു.

വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ ചൂണ്ടിക്കാട്ടി ജൂണ്‍ മാസമാണ് മുഖ്യമന്ത്രിക്കും പിഎസ്സി ചെയര്‍മാനും എന്‍എ നെല്ലിക്കുന്ന് എംഎല്‍എ കത്ത് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത കോഴ്‌സ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയതായി കമ്മീഷന്‍ ചെയര്‍മാന്‍ എംഎല്‍എയെ അറിയിച്ചത്. പരശ്ശതം വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്‌നത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിയ മുഖ്യമന്ത്രിയെയും പിഎസ്‌സി ചെയര്‍മാനെയും എംഎല്‍എ അഭിനന്ദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad