Type Here to Get Search Results !

Bottom Ad

കാര്‍ പുഴയില്‍ വീണ് ഡോര്‍ ലോക്കായി: നടി ഈശ്വരി ദേശ് പാണ്ഡെക്കും കാമുകനും ദാരുണാന്ത്യം


ദേശീയം (www.evisionnews.in): കാര്‍ അപകടത്തില്‍ മറാത്തി നടി ഈശ്വരി ദേശ് പാണ്ഡെയും കാമുകന്‍ ശുഭം ഡെഡ്ജും മരിച്ചു. കാര്‍ പുഴയില്‍ വീണതിനെ തുടര്‍ന്ന് ഡോര്‍ ലോക്കായതോടെ നടിയും സുഹൃത്തും മുങ്ങി മരിക്കുകയായിരുന്നു. ബാഗ കലാന്‍ഗൂട്ട് പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. ഇരുവരും ദീര്‍ഘനാളായി സുഹൃത്തുക്കളാണ്. അടുത്തമാസം ഇരുവരുടെയും വിവാഹനിശ്ചയം നടക്കാനിരിക്കെയാണ് അപകടം.

അവധി ആഘോഷിക്കാനായി ഇരുവരും സെപ്റ്റംബര്‍ 15നാണ് ഗോവയിലേക്ക് പോയത്. അര്‍പോറ ഗ്രാമത്തിനടുത്തെ ഇടുങ്ങിയ റോഡില്‍ നിന്ന് നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പാലത്തില്‍ ഇടിച്ച് കാര്‍ പുഴയുടെ ആഴത്തിലേക്ക് പതിക്കുകയും ഡോര്‍ ലോക്കായതിനെ തുടര്‍ന്ന് ഇരുവരും അതില്‍ കുടുങ്ങി മുങ്ങി മരിക്കുകയുമായിരുന്നു. ഏഴു മണിയോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു

Tags

Post a Comment

0 Comments

Top Post Ad

Below Post Ad