കാസര്‍കോട് (www.evisionnews.in): കഴിഞ്ഞ 18 മാസമായി അടച്ചിട്ട ജില്ലയിലെ ഏക പൊതുമേഖല വ്യവസായ സ്ഥാപനമായ കേന്ദ്രത്തില്‍ നിന്നും വിട്ടുകിട്ടിയ ഭെല്‍ ഇഎംഎല്‍ കമ്പനി അടിയന്തിരമായി തുറന്നു പ്രവര്‍ത്തിപ്പിക്കാനും 33 മാസമായി ശമ്പളമില്ലാതെ പട്ടിണിയിലായ ജീവനക്കാരുടെ ശമ്പള കുടിശ്ശികയടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ തയാറാവണമെന്ന് എസ്ടിയു ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
തൊഴിലാളി സംഘടനകളുടെ നിരന്തര സമരത്തിന്റെയും നിയമപോരാട്ടത്തിന്റെയും ഫലമായി കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിച്ചിട്ട് നാലു മാസമായിട്ടും കമ്പനി കൈമാറ്റം പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതായി സംസ്ഥാന സര്‍ക്കാറിന്റെ പിആര്‍ഡി പത്രക്കുറിപ്പ് ഇറക്കിയിട്ടും കമ്പനി തുറക്കാനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും അധികൃതര്‍ തയാറായിട്ടില്ല. ഓണത്തിന് മുമ്പ് പ്രശ്‌നം പരിഹരിക്കുമെന്ന വ്യവസായ വകുപ്പ് മന്ത്രിയുടെ ഉറപ്പു പാലിക്കപ്പെട്ടില്ല. ജീവനക്കാരെ ഇനിയും സമരത്തിലേക്ക് തള്ളിവിടാതെ കമ്പനി തുറന്നു ജീവനക്കാരുടെ ജീവല്‍പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ്് എ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്് ടിഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എസ്ടിയു ദേശീയ വൈസ് പ്രസിഡന്റ് എ. അബ്ദുല്‍ റഹ്്മാന്‍, ദേശീയ സെക്രട്ടേറിയറ്റ് അംഗം അഹമ്മദ് കുട്ടി ഉണ്ണിക്കുളം, സംസ്ഥാന ട്രഷറര്‍ കെപി മുഹമ്മദ് അഷ്‌റഫ്, സെക്രട്ടറി ഷറീഫ് കൊടവഞ്ചി, വികെപി ഹമീദലി, അഷ്‌റഫ് എടനീര്‍, മുത്തലിബ് പാറക്കെട്ട് പ്രസംഗിച്ചു.
ഭെല്‍ ഇഎംഎല്‍: കമ്പനി തുറക്കാനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും നടപടി വേണം: എസ്ടിയു
4/
5
Oleh
evisionnews