Type Here to Get Search Results !

Bottom Ad

അല്‍ ഐന്‍ കെഎംസിസി മജീദ്- റഹ്മാന്‍- കുഞ്ഞിപ്പ അവാര്‍ഡ് സമ്മാനിച്ചു


കാസര്‍കോട് (www.evisionnews.in): വിദ്യാഭ്യാസ മേഖലയില്‍ മുസ്ലിം പിന്നോക്ക സമുദായങ്ങള്‍ കൈവരിച്ച നേട്ടങ്ങളില്‍ മുസ്ലിം ലീഗ് നേതൃത്വം വഹിച്ച രാഷ്ട്രീയ പരമായ പങ്ക് ചരിത്രം അടയാളപ്പെടുത്തിയധൈഷണിക മുന്നേറ്റമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല പറഞ്ഞു. അറബി ഭാഷ സമരം വിപ്ലവത്തെ സ്മരിച്ച് കാസര്‍കോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗുമായി ചേര്‍ന്ന് അല്‍- ഐന്‍ കാസര്‍ക്കോട് മണ്ഡലം കെഎംസിസി ഏര്‍പ്പെടുത്തിയ മജീദ് റഹ്മാന്‍ കുഞ്ഞിപ്പ അവാര്‍ഡ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അറബിക്ക് ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഉളിയത്തടുക്കയിലെ മെഹ്‌റുനീസക്ക് കൈമാറിയ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

10001 രൂപയുടെ ക്യാഷ് അവാര്‍ഡ് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ കൈമാറി. സക്കരിയ്യ തളങ്കര അധ്യക്ഷത വഹിച്ചു. സിദ്ധീഖ് സന്തോഷ് നഗര്‍ സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ എഎം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ടിഎം ഇഖ്ബാല്‍, യൂത്ത് ലീഗ് നേതാക്കളായ അഷ്‌റഫ് എടനീര്‍, സഹീര്‍ ആസിഫ്, എംഎ നജീബ്, ഹാരിസ് തായല്‍, റഫീഖ് കേളോട്ട്, നുറുദ്ധീന്‍ ബെളിഞ്ച, നൗഫല്‍ തായല്‍, ഖലീല്‍ സിലോണ്‍, ജലീല്‍ തുരുത്തി, റഹ്മാന്‍ തൊട്ടാന്‍, ഹസന്‍ പതിക്കുന്നില്‍, ശിഹാബ് പാറക്കട്ട, ഹാരിസ് ബെദിര സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad