Type Here to Get Search Results !

Bottom Ad

ജനദ്രോഹ ഭരണം: കേന്ദ്ര- സംസ്ഥാന ഓഫീസുകള്‍ക്ക് മുന്നില്‍ 20ന് യുഡിഎഫ് ധര്‍ണ


കാസര്‍കോട് (www.evisionnews.in): കേന്ദ്ര കേരള സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണത്തിനും വഞ്ചനക്കുമെതിരെ 20ന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ കേന്ദ്ര-സംസ്ഥാന ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്താന്‍ യുഡിഎഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവ് പിന്‍വലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളും പൊതുമുതലും കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റു തുലക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക, മുട്ടില്‍ മരംമുറി കേസില്‍ അഴിമതിക്കാരെ സംരക്ഷിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുക, ഡോളര്‍ കള്ളക്കടത്തു കേസിലെ പ്രതി മുഖ്യമന്ത്രി പിണറായി വിജയനെതിരെ മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ മൊഴിയെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ മൗനംവെടിഞ്ഞ് അന്വേഷണത്തെ നേരിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.

എസ്എസ്എല്‍സി വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠനത്തിന് സൗകര്യമൊരുക്കാന്‍ ജില്ലയില്‍ കൂടുതല്‍ പ്ലസ്ടു ബാച്ചുകള്‍ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യുഡിഎഫിന്റെ സംഘടനാ സംവിധാനത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനമായി. നിയോജക മണ്ഡലം കമ്മിറ്റികളും പഞ്ചായത്ത് കമ്മിറ്റികളും വിളിച്ചുചേര്‍ത്ത് പ്രവര്‍ത്തനം ശക്തമാക്കും.

20ന് കാസര്‍കോട് കലക്ടറേറ്റിനു മുന്നില്‍ നടക്കുന്ന ധര്‍ണ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സിടി അഹമ്മദലിയും കാഞ്ഞങ്ങാട് രാജുമോഹന്‍ ഉണ്ണിത്താന്‍ എംപിയും ഉദുമ യില്‍ ഡിസിസി പ്രസിഡന്റ് പികെ ഫൈസലും തൃക്കരിപ്പൂരില്‍ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായരും മഞ്ചേശ്വരത്ത് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്‌മാനും ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ സിടി അഹമ്മദലി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുള്ള എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ഹരീഷ് ബി നമ്പ്യാര്‍, എ അബ്ദുല്‍ റഹ്‌മാന്‍, ഹക്കീം കുന്നില്‍, എംസി ഖമറുദീന്‍, അഡ്വ എ ഗോവിന്ദന്‍ നായര്‍, പിഎ അഷറഫ്‌ലി ജെറ്റോജോസഫ്, വി കമ്മാരന്‍, കരുണാകരന്‍ നായര്‍, ഹാന്‍ഡ് ക്‌സ് ജോസഫ്, പിപി അടിയോടി, മഞ്ചുനാഥ ആള്‍വ, എഎം കടവത്ത്, കരുണ്‍ താപ, കല്ലട്ര അബ്ദുല്‍ ഖാദര്‍, വിആര്‍ വിദ്യാസാഗര്‍, എംപി ജാഫര്‍, ശ്രീധരന്‍, കരിവെള്ളൂര്‍ വിജയന്‍, സി തമ്പാന്‍ സംസാരിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad