ദേശീയം (www.evisionnews.in): കൊറോണ വൈറസിന്റെ പുതിയ വകഭേദമായ സി.1.2 അതിവേഗത്തില്‍ പകരുന്നതാണെന്നും വാക്സീനുകളെ അതിജീവിക്കുന്നതാണെന്നും കണ്ടെത്തല്‍. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ പല രാജ്യങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.വാക്സീന്റെ സംരക്ഷണം പുതിയ വകഭേദത്തില്‍ ലഭിക്കില്ലെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസസ് (എന്‍ഐസിഡി) നടത്തിയ പഠനത്തില്‍ പറയുന്നു. ഈ വര്‍ഷം മെയിലാണ് ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി സി.1.2 വകഭേദം കണ്ടെത്തിയത്.ചൈന, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ഓഗസ്റ്റ് 13 വരെ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടും ഇതുവരെ കണ്ടെത്തിയ മറ്റ് വേരിയന്റുകളേക്കാള്‍ പുതിയ വേരിയന്റിന് കൂടുതല്‍ മ്യൂട്ടേഷനുകള്‍ ഉണ്ടെന്ന് ഗവേഷകര്‍ പറയുന്നു. പുതിയ വകഭേദത്തിന് മ്യൂട്ടേഷന്‍ നിരക്ക് 41.9 ആണ്. പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ ശേഷിയുള്ള പരിവര്‍ത്തനങ്ങളാണ് വൈറസിന്റെ സ്പൈക് മേഖലയില്‍ കണ്ടെത്തിയിരിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.
പുതിയ വകഭേദം: സി.1.2 അതിവേഗം പകരും; വാക്സീന്‍ സംരക്ഷണവും ഗുണം ചെയ്യില്ല
4/
5
Oleh
evisionnews