Type Here to Get Search Results !

Bottom Ad

വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണ് 11 വയസുകാരിക്ക് ദാരുണാന്ത്യം


കാസര്‍കോട് (www.evisionnews.in): വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണ് 11 വയസുകാരി ദാരുണമായി മരിച്ചു. ചൂരി സ്വദേശികളായ ഫിറോസ് - ത്വാഹിറ ദമ്പതികളുടെ മകള്‍ ഫാത്വിമ ആണ് മരിച്ചത്. മധൂര്‍ അറന്തോടില്‍ ആണ് ഇവര്‍ താമസിച്ചുവരുന്നത്. ഇവര്‍ തിങ്കളാഴ്ച കുടുംബസമേതം ചെര്‍ക്കള ബംബ്രാണയിലുള്ള ബന്ധുവീട്ടില്‍ പോയിരുന്നു. അവിടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സമീപത്ത് ഫാത്വിമ ഉള്‍പെടെയുള്ള കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വൈകിട്ട് ആറ് മണിയോടെ കുട്ടികള്‍ കരയുന്ന ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുക്കള്‍ കണ്ടത് വെള്ളം നിറഞ്ഞ കക്കൂസ് കുഴിയില്‍ വീണുകിടക്കുന്ന ഫാത്വിമയെ ആയിരുന്നു. ഉടന്‍ നാലാം മൈലിലെ ഇ കെ നായനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ടെം നടത്തി. ചൂരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. സഹോദരങ്ങള്‍: ഫര്‍സീന്‍ , സുഹൈല്‍, അഫ്‌നാസ്, സഹദത്.

Post a Comment

0 Comments

Top Post Ad

Below Post Ad