Type Here to Get Search Results !

Bottom Ad

കോവിഡ് വരുംവര്‍ഷങ്ങളില്‍ കുട്ടികളുടെ അസുഖമായി മാറിയേക്കാമെന്ന് പഠനം


ദേശീയം (www.evisionnews.in): ഏതാനും വര്‍ഷത്തിനകം കോവിഡ് 19 വൈറസ് ജലദോഷമുണ്ടാക്കുന്ന സാധാരണ വൈറസുകളെപ്പോലെ മാറിയേക്കാമെന്ന് പഠനം. കുട്ടികളിലായിരിക്കും ഭാവിയില്‍ വൈറസ്ബാധ സാധാരണമായി കണ്ടുവരികയെന്നും യു.എസ്- നോര്‍വീജിയന്‍ സംഘം നടത്തിയ പഠനം വ്യക്തമാക്കുന്നു. വൈറസ് പടര്‍ന്നുപിടിക്കുകയാണെങ്കിലും കുട്ടികളില്‍ കോവിഡിന്റെ തീവ്രത പൊതുവേ കുറവായതിനാല്‍ രോഗം കൊണ്ടുണ്ടാവുന്ന ആഘാതം കുറവായിരിക്കുമെന്നും പഠനസംഘം വ്യക്തമാക്കുന്നു. അതേസമയം, രോഗപ്രതിരോധം കുറയുകയാണെങ്കില്‍ മുതിര്‍ന്നവരില്‍ രോഗത്തിന്റെ ആഘാതം കൂടുതലായി തുടരുമെന്നും പഠനം മുന്നറിയിപ്പു നല്‍കുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad