Type Here to Get Search Results !

Bottom Ad

ചെമ്മനാട് പഞ്ചായത്തിനെതിരെ എല്‍ഡിഎഫ് സമരം: സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധ പരാജയം മറച്ചുവെക്കാന്‍: യുഡിവൈഎഫ്


ചട്ടഞ്ചാല്‍ (www.evisionnews.in): കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പിണറായി സര്‍ക്കാര്‍ വന്‍ പരാജയത്തിലേക്ക് കൂപ്പ് കുത്തിവീണിരിക്കുന്നതിനെ മറച്ചു വെക്കാനും ജനശ്രദ്ധ തിരിച്ചുവിടാനും വേണ്ടിയാണ് ചെമ്മനാട് പഞ്ചായത്ത്് യുഡിഎഫ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് അനിശ്ചതകാല സമരത്തിനിറങ്ങുന്നതെന്നും ഇതു അപഹാസ്യമാണെന്നും യുഡിവൈഎഫ് ചെമ്മനാട് പഞ്ചായത്ത് ചെയര്‍മാന്‍ അബൂബക്കര്‍ കടാങ്കോട്, കണ്‍വീനര്‍ രാമചന്ത്രന്‍ പെര്‍ക്കാക്കോട് അഭിപ്രായപ്പെട്ടു.

കോവിഡ് ഡെമ്മി ടെസ്റ്റ് നടത്തി പോസറ്റീവായ സംഭവത്തില്‍ ഒരു തരത്തിലുള്ള നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പിനോ സര്‍ക്കാറിനോ കഴിഞ്ഞില്ല. നടപടി പോയിട്ട് ഒരു വാക്കുപോലും ഉരിയാടാന്‍ കഴിയാത്ത എല്‍ഡിഎഫാണ് യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഒന്നും പറയാനില്ലാത്തതിനാല്‍ അനാവശ്യമായി സമരത്തിനിറങ്ങിയിരിക്കുന്നത്. ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന യുഡിഎഫ് ഭരണസമിതിയെ കരിവാരിത്തേക്കാന്‍ ഇത്തരം സമരങ്ങള്‍ കൊണ്ട് കഴിയില്ലെന്ന് യുഡിവൈഎഫ് നേതാക്കള്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad