Type Here to Get Search Results !

Bottom Ad

കാസര്‍കോട് സിഎച്ച് സെന്റര്‍ സ്‌നേഹവീട് ഒന്നിന് മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് സിഎച്ച് സെന്ററിന്റെ കീഴില്‍ ആലംപാടി നൂറുല്‍ ഇസ്്ലാം യതീംഖാന കാമ്പസില്‍ ഒരുക്കിയ സ്നേഹവീട് ഉദ്ഘാടനം ഒന്നിന് രാവിലെ 11ന് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സംരക്ഷിക്കാന്‍ ആരുമില്ലാത്ത പീടികത്തിണ്ണയിലും റോഡരികിലും കഴിയുന്ന അഗതികളെ സംരക്ഷിക്കുന്ന കേന്ദ്രമാണ് സ്നേഹവീട്. ആദ്യഘട്ടത്തില്‍ 25 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

പരിപാടിയില്‍ ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് അധ്യക്ഷത വഹിക്കും. കാസര്‍കോട് സംയുക്ത ജമാഅത്തി ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യാതിഥിയാകും. മുസ്്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുള്ള, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എകെഎം അഷ്‌റഫ് എംഎല്‍എ, അബ്ദുസലാം ദാരിമി ആലംപാടി, എന്‍എ അബൂബക്കര്‍ ഹാജി, അബ്ദുല്‍ കരീം കോളിയാട്, തുടങ്ങി മത സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad