Type Here to Get Search Results !

Bottom Ad

അന്നഹ്ദ നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്: അപേക്ഷകള്‍ ക്ഷണിച്ചു




മലപ്പുറം (www.evisionnews.co): അറബി ഭാഷക്കും സാഹിത്യത്തിനും മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികളില്‍ നിന്ന്, 2021-22 വര്‍ഷത്തെ അന്നഹ്ദ നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സാഹിത്യ സൃഷ്ടികള്‍, വിവര്‍ത്തന സാഹിത്യങ്ങള്‍, അക്കാദമിക സേവനങ്ങള്‍ തുടങ്ങി അറബി സാഹിത്യത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ മുന്‍നിര്‍ത്തിയായിരിക്കും അവാര്‍ഡ്.

2006ല്‍ ആരംഭിച്ച് 15 വര്‍ഷം ഭാഷാ പ്രചാരത്തിനു സമഗ്ര സംഭാവന നല്‍കിയ അന്നഹ്ദ മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡായിരിക്കും അവാര്‍ഡിനര്‍ഹരായവരെ തീരുമാനിക്കുക. വിശദമായ ബയോഡാറ്റ, അന്നഹ്ദ അറബിക് മാസിക സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളേജ്, പറപ്പൂര്‍, കോട്ടക്കല്‍- 676503, എന്ന വിലാസത്തിലോ, annahdaarabic@gmail.com എന്ന വിലാസത്തിലോ സെപ്തംബര്‍ അഞ്ചിന് മുമ്പായി അയക്കുക. 9037729711.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad