Type Here to Get Search Results !

Bottom Ad

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ഡൗണ്‍ വേണ്ടിവരും: ഉദ്ധവ് താക്കറെ


ദേശീയം(www.evisionnews.in): കോവിഡിനെതിരായ പോരാട്ടത്തെ സ്വാതന്ത്ര്യസമരവുമായി താരതമ്യപ്പെടുത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ആളുകള്‍ പ്രോട്ടോകോള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ഡൌണ്‍ ഏര്‍പ്പെടുത്തേണ്ടിവരും. മഹാമാരിയില്‍ നിന്നും സംസ്ഥാനത്തെയും രാജ്യത്തെയും മോചിപ്പിക്കാന്‍ ജനങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. 'ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയാണ്. കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. കോവിഡ് കേസുകള്‍ കൂടിയാല്‍ ലോക്ക്ഡൗണ്‍ വീണ്ടും നടപ്പാക്കുകയല്ലാതെ മറ്റ് മാര്‍ഗമുണ്ടാവില്ല. മരുന്നുകളും വാക്സിനുകളും ലഭ്യമാണെങ്കിലും ഓക്സിജന്‍ ലഭ്യതയില്‍ കുറവുണ്ട്'. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ചത് മഹാരാഷ്ട്രയെയാണ്. ഇതുവരെ 64 ലക്ഷത്തോളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1.35 ലക്ഷത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്നലെ 4,800 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad