Type Here to Get Search Results !

Bottom Ad

വ്യാജ ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട്: തലപ്പാടിയില്‍ ഏഴുപേര്‍ അറസ്റ്റില്‍


മംഗളൂരു (www.evisionnews.in): വ്യാജ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ റിപ്പോര്‍ട്ടുകളുമായി ആറു കാസര്‍കോട് സ്വദേശികളുള്‍പ്പെടെ ഏഴുപേരെ തലപ്പാടി അതിര്‍ത്തിയില്‍ അറസ്റ്റില്‍. ചെറുവത്തൂര്‍ കൈതക്കാട്ടെ ഹസീന്‍(31), ബന്ധുവായ സിലില്‍ ഹാദി(25), ചെറുവത്തൂര്‍ ബദര്‍ മസ്ജിദിനടുത്ത എ.എം കബീര്‍(24), മഞ്ചേശ്വരത്തെ അബൂബക്കര്‍(28), ചെങ്കള ആലംപാടിതൈവളപ്പില്‍ അബ്ദുല്‍ തമീം(19), പടന്ന കടപ്പുറത്തെ ഇസ്മയില്‍(48), മംഗളൂരു പടീലിലെ മുഹമ്മദ് ഷരീഫ്(34) എന്നിവരെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. 

ചെറുവത്തൂര്‍ കൈതക്കാട്ടെ റംഷീദ(33), ഉപ്പള കയ്യാറിലെ ഫാത്തിമത്തുല്‍ മുബീന(20), ഉപ്പള പാതോടിയിലെ ഷഹാന ഷംസീറാബീഗം എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പഴയ ആര്‍ടിപിസിആര്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ തീയതി തിരുത്തിയും മറ്റുള്ളവരുടെ റിപ്പോര്‍ട്ടില്‍ പേര്മാറ്റിയും വ്യാജ ആര്‍.ടി.പി.സി സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കിയെന്നാണ് കേസ്. 

കോവിഡ് വ്യാപനത്തിന്റെ പേരില്‍ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കര്‍ണാടക കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമാണ് കര്‍ണാടകയിലേക്ക് കടത്തി വിടുന്നത്. കേരള-കര്‍ണാടക അതിര്‍ത്തികളില്‍ നിലയുറപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷാണ് ആളുകളെ കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad