കേരളം (www.evisionnews.co): ബൈക്കിന് മുകളില്‍ റീത്തും യൂറോപ്യന്‍ ക്ലോസറ്റും കയറ്റി വച്ച് ഇന്ധനവില വര്‍ധനവിനെതിരെ വേറിട്ട പ്രതിഷേധവുമായി വ്യാപാരി. നെല്ലിക്കുഴി സ്വദേശി അലി പട്ടളായില്‍ ആണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. പെട്രോള്‍ ഉത്പ്പന്നങ്ങള്‍ക്കും പാചക വാതകത്തിനും അടിക്കടി വിലകൂട്ടുന്ന മോദിക്ക് പ്രതീകാത്മകമായിട്ടാണ് അലി സ്വന്തം വാഹനത്തിന് മുകളില്‍ യൂറോപ്യന്‍ ക്‌ളോസറ്റും, റീത്തും തന്റെ വാഹനത്തിനു മുകളില്‍ കയറ്റി വച്ചത്. നെല്ലിക്കുഴിയില്‍ ഇലക്ട്രിക് കട നടത്തുകയാണ് അലി. പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വര്‍ദ്ധനവിന്റെ പേരില്‍ ഇലക്ട്രിക്, പ്ലംമ്പിംഗ് ഉത്പ്പന്നങ്ങള്‍ക്കും നൂറ് ശതമാനത്തിലധികം വില വര്‍ദ്ധിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് അലി ഇത്തരം ഒരു പ്രതിഷേധം രേഖപ്പെടുത്തിയത്.
ബൈക്കിന് മുകളില്‍ റീത്തും യൂറോപ്യന്‍ ക്ലോസറ്റും'; ഇന്ധനവില വര്‍ധനക്കെതിരെ വ്യാപാരിയുടെ പ്രതിഷേധം
4/
5
Oleh
evisionnews