Type Here to Get Search Results !

Bottom Ad

കീഴൂരില്‍ വള്ളം മറിഞ്ഞ് മരിച്ച മത്സ്യതൊഴിലാളികളുടെ കുടുംബത്തെ സഹായിക്കണം: എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി


കാസര്‍കോട് (www.evisionnews.co): ജൂലൈ നാലിന് കാസര്‍കോട് അഴിമുഖത്ത് വള്ളം മറിഞ്ഞു മരിച്ച മത്സ്യത്തൊഴിലാളികളായ രതീഷ്, സന്ദീപ്, കാര്‍ത്തിക് എന്നിവരുടെ കുടുംബത്തെ എല്ലാ അര്‍ത്ഥത്തിലും സഹായിക്കാനും സംരക്ഷിക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

രതീഷിനു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.മുതിര്‍ന്ന കുട്ടിക്ക് രണ്ട് വയസ്.ഇളയ കുട്ടിക്ക് എട്ട് മാസം മാത്രം പ്രായം. ഓല മേഞ്ഞ ചെറിയ വീട്ടില്‍ കഴിയുന്ന കുടുംബത്തിന്റെ പ്രതീക്ഷകളാണ് ഒരു ദിവസം കൊണ്ട് കീഴ്‌മേല്‍ മറിഞ്ഞത്. മരിച്ച സന്ദീപിന്റെ വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നു. കോവിഡ് സാഹചര്യത്തില്‍ വിവാഹം മാറ്റി വെച്ചതാണ്. ശശി, സാവിത്രി എന്നിവരാണ് മാതാപിതാക്കള്‍. വിനീഷ്, സവിന എന്നിവര്‍ സഹോദരങ്ങളാണ്.

കുടുംബ വീട്ടിലാണ് കഴിഞ്ഞിരുന്നത്. തന്നെ കാത്തിരുന്ന പ്രിയപ്പെട്ടവര്‍ക്ക് മുന്നിലേക്ക് ചേതനയറ്റ ശരീരമാണ് തിങ്കളാഴ്ച രാവിലെ എത്തിയത്. സ്വന്തമൊരു വീട് പോലുമില്ല കാര്‍ത്തി കിന് .പ്ലസ് ടു പഠനം കഴിഞ്ഞ് സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കടലില്‍ ജോലിക്ക് പോയതാണ്. ഷണ്‍മുഖനും റീനയുമാണ് മാതാപിതാക്കള്‍. പിതാവും മത്സ്യത്തൊഴിലാളിയാണ്. ഒരു സഹോദരിയുണ്ട്. സ്വന്തമായി സ്ഥലം വാങ്ങി ഭദ്രമായ വീട് എന്ന ആഗ്രഹം ബാക്കിവെച്ചാണ് കാര്‍ത്തിക് യാത്രയായത്.

മരണപ്പെട്ട മൂന്ന് പേരുടെയും കുടുംബങ്ങള്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളും സാങ്കേതികത്വത്തിന്റെ പേരില്‍ കാലവിളംബമുണ്ടാകാതെ പെട്ടെന്ന് നല്‍കാനും എല്ലാ അര്‍ത്ഥത്തിലും കുടുംബങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍എ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad