Type Here to Get Search Results !

Bottom Ad

വാക്‌സിന്‍ മുന്‍ഗണനാക്രമം അട്ടിമറിക്കാന്‍ ശ്രമം: തടഞ്ഞ ഡോക്ടര്‍ക്ക് സിപിഎം നേതാക്കളുടെ മര്‍ദ്ദനം


കേരളം (www.evisionnews.co): കുട്ടനാട്ടില്‍ വാക്‌സിന്‍ വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ ഡോക്ടറെ കയ്യേറ്റം ചെയ്തതായി പരാതി. ഡോക്ടറുടെ പരാതിയില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. വാക്‌സിനേഷന് ശേഷം ബാക്കി ഉണ്ടായിരുന്ന 10 യൂണിറ്റ് വാക്‌സിന്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഡോക്ടര്‍ക്കെതിരെയുള്ള മര്‍ദ്ദനത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

കുട്ടനാട്ടിലെ കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ശരത് ചന്ദ്രബോസിനാണ് മര്‍ദ്ദനമേറ്റത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് ഡോക്ടര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലെത്തിയവര്‍ പറയുന്നവര്‍ക്ക് വാക്സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു, അത് നിരസിച്ചപ്പോള്‍ കഴുത്തിന് പിടിച്ച് മര്‍ദ്ദിച്ചു... മര്‍ദ്ദനമേറ്റ ഡോക്ടര്‍ മീഡിയവണിനോട് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് സി.പി.എം നേതാക്കള്‍ക്കെതിരെ നെടുമുടി പൊലീസ് കേസെടുത്തിട്ടുണ്ട്. കൈനകരി പഞ്ചായത്ത് പ്രസിഡന്റ്് എം.സി പ്രസാദ്, സി.പി.എം ലോക്കല്‍ സെക്രട്ടറി രഘുവരന്‍, വിശാഖ് വിജയ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇന്നലെ വൈകിട്ട് ആയിരുന്നു കേസിനാസ്പദമായ സംഭവം. എന്നാല്‍ ഡോക്ടറുടെനടപടിയില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും മര്‍ദിച്ചിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ്് എംസി പ്രസാദ് പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad