Type Here to Get Search Results !

Bottom Ad

രോഗനിരക്ക് കുറക്കാന്‍ കൃത്യമായ ഇടപെടല്‍: കോവിഡ് പ്രതിരോധത്തില്‍ മാതൃകയായി കാസര്‍കോട് നഗരസഭ


കാസര്‍കോട് (www.evisionnews.co): കൃത്യവും കാര്യക്ഷമവുമായ ഇടപെടലിലൂടെ രോഗവ്യാപനം കുറച്ച് കോവിഡ് പ്രതിരോധത്തില്‍ മികച്ച മാതൃകയായി കാസര്‍കോട് നഗരസഭ. കോവിഡ് ഒന്നാം തരംഗം നാടാകെ പടര്‍ന്നപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടായിരുന്നത് കാസര്‍കോട് നഗരസഭയിലായിരുന്നു. ബോധവത്ക്കരണ പരിപാടികളും യജ്ഞങ്ങളും നഗരസഭയിലെ ജനങ്ങളെ കാര്യമായി സ്വാധീനിച്ചതിലൂടെയാണ് നിലവില്‍ കാറ്റഗറി ബി വിഭാഗത്തില്‍ നഗരസഭ നില്‍ക്കുന്നത്. രണ്ടാം തരംഗ സമയത്തെ ലോക് ഡൗണിന് ശേഷം ആദ്യ ആഴ്ചകളില്‍ കാസര്‍കോട് നഗരസഭ എ വിഭാഗത്തിലായിരുന്നു.

കോവിഡ് വ്യാപനം തടയാന്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീറിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, മാഷ് പദ്ധതി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ നിരന്തരമായ ബോധവത്ക്കരണവും ഇടപെടലും നടത്തി വരുന്നതായി കാസര്‍കോട് നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഖാലിദ് പച്ചക്കാട് പറഞ്ഞു.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭ ആദ്യമായി വിദ്യാനഗറിലെ അസാപ്പ് കെട്ടിടത്തില്‍ 140 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള സിഎഫ്എല്‍ടിസി തുടങ്ങി. പിന്നാലെ നാല്‍പതോളം കിടക്കകള്‍ ഒരുക്കി സ്ത്രീകള്‍ക്കായി ഡൊമിസിലറി കെയര്‍ സെന്റര്‍ വിദ്യാനഗറില്‍ ആരംഭിച്ചു. അവശതയനുഭവിക്കുന്ന കോവിഡ് രോഗികള്‍ക്കായി സൗജന്യ ആംബുലന്‍സ് സൗകര്യം ഒരുക്കി. രോഗികള്‍ക്ക് വളരെ ചെറിയ നിരക്കില്‍ യാത്ര ഉറപ്പാക്കാന്‍ ആറോളം ടാക്സി, ഒരു ഓട്ടോ സൗകര്യവും നഗരസഭ തയാറാക്കി. ഇതോടൊപ്പം താലൂക്ക് ആസ്പത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് സെല്ലും പ്രവര്‍ത്തനം തുടങ്ങി.

എണ്‍പതോളം കുടുംബങ്ങള്‍ താമസിക്കുന്ന കൊപ്പല്‍ കോളനിയിലെ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ കോളനിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഒന്നര ലക്ഷത്തോളം ആളുകള്‍ക്ക് ഹോമിയോ പ്രതിരോധ ഗുളികകള്‍ വീടുകളില്‍ എത്തിച്ചു നല്‍കിയും നഗരസഭ മാതൃകയായി. പുതിയ കോവിഡ് ബാധിതര്‍ക്ക് 15 ദിവസത്തേക്കുള്ള ആയുര്‍വേദ മരുന്നുകളും നല്‍കി വരുന്നുണ്ട്. ആറോളം ജാഗ്രത സമിതി അവലോകനങ്ങള്‍ നഗരസഭയില്‍ നടന്നു. വാര്‍ഡ് തലത്തില്‍ ജാഗ്രതാ സമിതികള്‍ വളരെ സജീവമാണെന്നും ഖാലീദ് പച്ചക്കാട് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad