Type Here to Get Search Results !

Bottom Ad

യുവാവിനെ ഹണിട്രാപ്പില്‍പെടുത്തി 30 ലക്ഷം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍: ആറുപേര്‍ ഒളിവില്‍


ബദിയടുക്ക (www.evisionnews.co): കാസര്‍കോട്- കര്‍ണാടക അതിര്‍ത്തിയിലെ നെട്ടണിഗെ സ്വദേശിയായ യുവാവിനെ ഹണിട്രാപ്പില്‍പെടുത്തി ബ്ലാക്ക് മെയില്‍ ചെയ്യുകയും 30 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഏഴാം പ്രതിയായ തനിഷയെയാണ് ഡിവൈഎസ്പി ഡോ. ഗണ പി കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നെട്ടണിഗെ മുദ്നൂരിലെ 25കാരന്റെ പരാതിയിലാണ് തനിഷക്കും ചീചഗഡ്ഡെ സ്വദേശി കെഎംവൈ ഹനീഫ്, കൊട്ട്യാടി സ്വദേശികളായ മുഹമ്മദ് കുഞ്ഞി, ഷാഫി, സവനൂരിലെ അസ്ഹര്‍, സയ്യിദ് മോണു, നസീര്‍, തനിഷ എന്നിവര്‍ക്കുമെതിരെ പുത്തൂര്‍ പൊലീസ് കേസെടുത്തത്. കേസിലെ മറ്റ് ആറുപ്രതികള്‍ ഒളിവിലാണ്. ഇവരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി. 

ഇക്കഴിഞ്ഞ ഏപ്രില്‍ 12നാണ് സംഭവം നടന്നത്. ഹണിട്രാപ്പിനിരയായ യുവാവ് ഇതുസംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് പുത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.അഞ്ചു മാസം മുമ്പാണ് നെട്ടണിഗെ സ്വദേശിക്ക് ഒരു അജ്ഞാത നമ്പറില്‍ നിന്ന് ഒരു സന്ദേശം വന്നത്. എന്നാല്‍ യുവാവ് ഇതിനോട് പ്രതികരിച്ചില്ല. 12 ദിവസത്തിനുശേഷം യുവാവിന് ഫോണില്‍ ഇതേ സന്ദേശം വന്നു. ഇതോടെ ഈ നമ്പറില്‍ യുവാവ് വിളിച്ചു. ഫോണെടുത്ത യുവതി തന്റെ പേര് തനിഷയാണെന്ന് പരിചയപ്പെടുത്തിയ ശേഷം ഹിന്ദിയില്‍ സംസാരിച്ചു. അതിനുശേഷം തനിഷ നെട്ടണിഗെ സ്വദേശിയുടെ വാട്സ്ആപ്പിലേക്ക് വീഡിയോ കോളുകളും സന്ദേശങ്ങളും പതിവായി അയക്കാന്‍ തുടങ്ങി. 

ഏപ്രില്‍ 20ന് തനിഷ യുവാവിനെ ഫോണില്‍ വിളിച്ച് ഒറ്റപ്പെട്ട പ്രദേശത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. തനിഷയെ കാണാന്‍ എത്തിയ നെട്ടണിഗെ സ്വദേശിയെ ആറ് യുവാക്കള്‍ തടഞ്ഞുനിര്‍ത്തുകയും തനിഷയെ പ്രണയം നടിച്ച് കബളിപ്പിക്കുകയും ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയുമാണെന്ന് ആരോപിക്കുകയും ചെയ്തു. തനിഷയുമായി വീഡിയോ കോള്‍ ചെയ്തതിന് തെളിവുള്ളതിനാല്‍ പൊലീസില്‍ പരാതി നല്‍കുമെന്നും പരാതി നല്‍കേണ്ടെങ്കില്‍ 30 ലക്ഷം രൂപ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 

നെട്ടണിഗെ സ്വദേശിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയ സംഘം തന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതായും അതില്‍ നിന്ന് തനിഷയുമായുള്ള സംഭാഷണത്തിന്റെ വീഡിയോ ഡിലീറ്റ് ചെയ്തതായും യുവാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. സംഭവം നടന്ന് മൂന്നു ദിവസത്തിന് ശേഷം യുവാവ് പ്രതികള്‍ക്ക് 25 ലക്ഷം രൂപനല്‍കിയിരുന്നു. പിന്നീട് അഞ്ചുലക്ഷം രൂപ കൂടി നല്‍കിയതായി പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad