കാസര്‍കോട് (www.evisionnews.co): കര്‍ണാടക മുഡിപ്പുവില്‍ വാഹനാപകടത്തിൽ മരിച്ചത് ഉപ്പള സ്വദേശി. ഉപ്പളയിലെ പമ്പ് ജീവനക്കാരനും ഉപ്പള ഗേറ്റിലെ മുഹമ്മദ് ഹനീഫിൻ്റെ മകൻ ജൗഹർ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം. ആക്ടീവ സ്‌കൂട്ടര്‍ യാത്രികനെ ഇടിക്കാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടെയാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്ത് ബസ് കയറിയാണ് മരണം സംഭവിച്ചത്.
കര്‍ണാടക മുഡിപ്പുവിലെ വാഹനാപകടം: മരിച്ചത് ഉപ്പള സ്വദേശി
4/
5
Oleh
evisionnews