
ദേശീയം (www.evisionnews.co): കേന്ദ്ര മന്ത്രസഭാ പുനസംഘടന ഇന്ന് വൈകുന്നേരം ആറിന് നടക്കും. പുനസംഘടനയില്‍ 43 പുതിയ മന്ത്രിമാരുണ്ടാവുമെന്നാണ് വിവരം. ഇതില്‍ 23 പേര്‍ പുതുമുഖങ്ങളാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ചരിത്രത്തിലെ ഏറ്റവും ചെറുപ്പമേറിയ മന്ത്രിസഭയായി രണ്ടാം മോദി സര്‍ക്കാര്‍ പുനസംഘടനയോടെ മാറുമെന്നും 13 വനിതകളെങ്കിലും പുനസംഘടനയുടെ ഭാഗമായി മന്ത്രിമാരാവും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
പുതിയ മന്ത്രിമാരുടെ പട്ടിക രാഷ്ട്രപതി ഭവന് കൈമാറി. ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ച പുരോഗമിക്കുകയാണ്. ജ്യോതിരാദിത്യ സിന്ധ്യ, സര്‍ബാനന്ദ സോനാവാള്‍, മീനാക്ഷി ലേഖി എന്നിവര്‍ കേന്ദ്രമന്ത്രിമാരാകും. മലയാളിയായ രാജ്യസഭ അംഗം രാജീവ് ചന്ദ്രശേഖറിനേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. അതേസമയം ആറ് മന്ത്രിമാര്‍ പുറത്താകും. സമൃതി ഇറാനി, രമേഷ് പൊഖ്രിയാല്‍ എന്നിവരാണ് പുറത്താകുന്ന മന്ത്രിമാരില്‍ പ്രമുഖര്‍ എന്നാണ് സൂചന.
കേന്ദ്രമന്ത്രിസഭാ പുനസംഘടയില്‍ 43 പേര്‍: 23 പുതുമുഖങ്ങള്‍: സമൃതി ഇറാനി, രമേഷ് പൊഖ്രിയാല്‍ അടക്കം ആറുപേര്‍ പുറത്താകും
4/
5
Oleh
evisionnews