Type Here to Get Search Results !

Bottom Ad

കൊടകര കള്ളപ്പണ കേസില്‍ ബിജെപി ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍


കേരളം (www.evisionnews.co): കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറിനെ പൊലീസ് ചോദ്യംചെയ്തു. കൊടകരയില്‍ പണം കവര്‍ച്ച ചെയ്ത വാഹനത്തിന്റെ ഉടമയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ധര്‍മരാജന് മുറി എടുത്ത് നല്‍കിയിരുന്നുവെന്ന് ചോദ്യംചെയ്യലിന് ശേഷം കെ കെ അനീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ ആ പണം ബിജെപിയുടേതല്ല. കുഴല്‍പ്പണ കവര്‍ച്ചയിലും ബിജെപിക്ക് പങ്കില്ല. കവര്‍ച്ചാ പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്നും അനീഷ് ആരോപിച്ചു. തെരഞ്ഞെടുപ്പ് സാമഗ്രികളുമായാണ് ധര്‍മരാജന്‍ എത്തിയത്. പണം ഉള്ളതായി അറിയില്ലായിരുന്നു. തെരഞ്ഞെടുപ്പ് സാമഗ്രികള്‍ പാര്‍ട്ടിക്ക് കൈമാറുകയും ചെയ്തു. പ്രതി ദീപക്കിനോട് കവര്‍ച്ചയെ കുറിച്ച് ചോദിച്ചിരുന്നു. ബിജെപിക്കെതിരെ ആരോപണം വന്നപ്പോള്‍ കണ്ണൂരില്‍ പോയി സമാന്തര അന്വേഷണം നടത്തിയെന്നും അനീഷ് കുമാര്‍ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad