ലഖ്നൗ (www.evisionnews.co): ബരാബങ്കിയിലെ പള്ളി പൊളിച്ചുമാറ്റുന്നതിനെക്കുറിച്ചുള്ള ഡോക്യൂമെന്ററി സംപ്രഷണം ചെയ്തതിന് ദ വയറിനെതിരെ യു.പി. പൊലീസ് എഫ്.ഐ.ആര്‍.ചുമത്തി.
അനധികൃതമായി നിര്‍മ്മാണം നടത്തിയെന്നാരോപിച്ചാണ് അധികൃതര്‍ പള്ളി പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടത്.
ശത്രുത വളര്‍ത്തുന്നതും കലാപം സൃഷ്ടിക്കുന്നതുമാണ് വയററിന്റെ ഭാഗത്ത് നിന്നുണ്ടായ നീക്കമെന്നാണ് പൊലീസിന്റെ ആരോപണം.
അടിസ്ഥാനരഹിതവും തെറ്റായതുമായ പ്രസ്താവനകള്‍ നടത്തുന്ന ഒരു വീഡിയോ ഡോക്യുമെന്ററി ജൂണ്‍ 23 ന് ന്യൂസ് പോര്‍ട്ടല്‍ അവരുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കിട്ടെന്നും ഭരണകൂടം ഒരു പ്രത്യേക മതത്തിന്റെ മതഗ്രന്ഥങ്ങളെ അശുദ്ധമാക്കി പിന്നീട് ഒരു അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞു എന്നതുള്‍പ്പെടെ യുക്തിരഹിതമായ വാദങ്ങള്‍ വീഡിയോയില്‍ ഉന്നയിക്കുന്നുവെന്നുമാണ് അധികൃതര്‍ പറയുന്നത്.
പള്ളി പൊളിച്ചുമാറ്റലിനെക്കുറിച്ച് ഡോക്യുമെന്ററി; ദ വയറിനെതിരെ കേസെടുത്ത് യു.പി. പൊലീസ്
4/
5
Oleh
evisionnews